സ്ത്രീകളെ അപമാനിച്ച് ഊമക്കത്ത് പ്രചരിപ്പിച്ച കോൺഗ്രസ്സ് അംഗങ്ങൾക്കെതിരെ സിപിഐഎം പ്രതിഷേധം

വയനാട്ടിൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി സ്‌ത്രീകളെ അപമാനിച്ച്‌ ഊമക്കത്ത് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ പ്രതിഷേധം. വയനാട്‌ തവിഞ്ഞാൽ പഞ്ചായത്ത്‌ കോൺഗ്രസ്‌ അംഗങ്ങൾക്കെതിരെയാണ്‌ പരാതി. നടപടി ആവശ്യപ്പെട്ട്‌ സിപിഐഎം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഗ്രൂപ്പ്‌ പോരിന്റെ ഭാഗമായി ആദിവാസി വിഭാഗത്തിൽ ഉൾപ്പെടെയുള്ള സ്ത്രീകളെയാണ്‌ അപകീർത്തിപ്പെടുത്തിയത്‌. സംഭവത്തിൽ സിപിഐഎം തലപ്പുഴ പൊലീസിൽ പരാതിയും നൽകി.

Also Read; പാർലമെന്റിലെ വനിതാ സംവരണം; തലവേദനയാകുമെന്ന വിലയിരുത്തലിൽ മുസ്‌ലിം ലീഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration