താമരശ്ശേരി ലഹരിമാഫിയ ആക്രമണത്തിനെതിരെ സിപിഐഎം പ്രതിഷേധ സംഗമം

താമരശ്ശേരിയിലെ ലഹരിമാഫിയയുടെ ആക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് സിപിഐഎം താമരശ്ശേരി ഏരിയസെക്രട്ടറി കെ ബാബു. ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം അനുവദിക്കില്ലെന്നും പൊലിസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

ALSO READ: റൗഡി ലിസ്റ്റിൽപ്പെട്ടയാളുടെ വീട്ടിൽ മാരകായുധങ്ങളുമായെത്തി ആക്രമണം; 3 പേർ അറസ്റ്റിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താമരശ്ശേരിയിൽ പല ഇടങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഭിന്നശേഷിക്കാരനായ ഡിവൈഎഫ്ഐ പ്രവർത്തകനെ മർദ്ദിച്ചതിന് പിന്നാലെ ഒരു സംഘം ആളുകൾ സിപിഐഎം താമരശ്ശേരി ഏരിയകമ്മിറ്റി ഓഫിസ് ആക്രമിക്കാനും ശ്രമം നടത്തിയിരുന്നു. പാർട്ടി പ്രവർത്തകർ ഇത് തടഞ്ഞതോടെ നേരിയ സംഘർഷവും ഉണ്ടായി. പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. യുവാക്കളെ ലഹരിയിലേക്ക് അടുപ്പിച്ച് നാടിനെ നശിപ്പിക്കുന്ന ലഹരിമാഫിയക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി പ്രതിഷേധവും പൊതുയോഗവും സംഘടിപ്പിക്കുമെന്നും പൊലിസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഏരിയ  സെക്രട്ടറി കെ ബാബു ആവശ്യപ്പെട്ടു.

ALSO READ: കേരളത്തെ പത്ത് വര്‍ഷം കൊണ്ട് സമ്പൂര്‍ണ കായിക സാക്ഷരത സംസ്ഥാനമാക്കി മാറ്റും: മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം താമരശ്ശേരി അമ്പലമുക്കിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിമാഫിയ സംഘം ആക്രമണം അഴിച്ചുവിട്ടിരുന്നു. സംഭവത്തിൽ രണ്ട്പേർ കൂടി പിടിയിലായി. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ലഹരിമാഫിയക്കെതിരെ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News