ഇന്ത്യൻ റെയിൽവേ ലോക്കോപൈലറ്റ് തസ്തിക വിജ്ഞാപനം: പ്രതിഷേധവുമായി ജീവനക്കാരും ഉദ്യോഗാർത്ഥികളും

ഇന്ത്യൻ റെയിൽവെ ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള പുതിയ വിജ്ഞാപനത്തിനെതിരെ വ്യാപക പ്രതിഷേധം. യഥാർത്ഥ ഒഴിവുകൾ ഇരുപതിനായിരം ആയിരിക്കെ ഇത് മറച്ചു വെച്ച് കൊണ്ടാണ് വിജ്ഞാപനം നടത്തിയിരിക്കുന്നത്. ലോക്കോ പൈലറ്റ് കൂടാതെ മറ്റ് തസ്തികകളിലായി ഒരു ലക്ഷത്തിലധികം ഒഴിവുകൾ ഉണ്ടെന്നാണ് കണക്കുകൾ വ്യകതമാക്കുന്നത്.

Also Read: ‘കെ റെയിലിനെ തകര്‍ക്കാന്‍ വി ഡി സതീശന് 150 കോടി ലഭിച്ചു’; പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണവുമായി പി വി അൻവർ എംഎൽഎ

ഇരുപത്തയ്യായിരത്തിലധികം ഒഴിവുകൾ നിലവിലുള്ളപ്പോഴാണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ തസ്തികളിലേക്ക് ഇപ്പോൾ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഒഴിവുകളുടെ 20% ലേക്ക് മാത്രമാണ് ഇതിൽ പ്രകാരം അപേക്ഷിക്കാൻ ആവുക. രേഷ്മ മാസ്റ്റർ സുരക്ഷാസേന ട്രെയിൻ ഗാർഡ് വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ഒഴിവുള്ളത്. ഇതിൻപ്രകാരം റെയിൽവേയിലെ ഒഴിവുകൾ മാത്രം ഒരു ലക്ഷത്തിലധികം വരും.

Also Read: കായിക സമ്പദ്ഘടന വികസിപ്പിക്കും; കായികനയം സഭയിൽ അവതരിപ്പിച്ച് മന്ത്രി വി അബ്ദുറഹിമാൻ

നിയമനനിരോധനം നടപ്പാക്കിയിരിക്കുന്ന കേന്ദ്ര തിരുമനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബീഹാറിലെ പത്നിയിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ റോഡ് ഉപരോധിക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. തുച്ഛമായ ഒഴിവുകളിലേക്ക് വിജ്ഞാപനം നടത്തിയതിൽ വ്യാപക പ്രതിഷേധം ഇനിയും ഉയരും എന്ന് വ്യക്ത. ആണ്. അതേസമയം ജോലിഭാരം വർത്തിക്കുന്നതിൽ റെയിൽവേ ജീവനക്കാരും പ്രതിഷേധത്തിലാണ്. മതിയായ നിയമനം നടത്താതെ ജീവനക്കാരെ കഷ്ടപ്പെടുത്തുകയാണെന്ന് തൊഴിലാളി സംഘടനകൾ പ്രതികരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News