‘ഇത്‌ നിങ്ങളുടെ മണ്ണല്ല, ഞങ്ങളുടെ മണ്ണ്‌ തിരികെ തരണം’; ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെത്തിയ ചാള്‍സ്‌ രാജാവിനോട് ആക്രോശിച്ച് സെനറ്റർ

king-charles

ഓസ്‌ട്രേലിയൻ പാർലമെൻ്റ് സന്ദർശിച്ച ചാൾസ് രാജാവിനെതിരെ ശക്തമായ പ്രതിഷേധവുമായി സെനറ്റർ. കൊളോണിയൽ വിരുദ്ധ മുദ്രാവാക്യം മുഴക്കി ആദിവാസി പ്രതിനിധിയായ സെനറ്റർ ലിഡിയ തോർപ്പ് ആണ് ഏവരെയും ഞെട്ടിച്ചത്. ‘ഞങ്ങളുടെ ഭൂമി തിരികെ തരൂ, ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് തരൂ’- തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവർ മുഴക്കിയത്.

75-കാരനായ രാജാവിൻ്റെ പ്രസംഗത്തിന് ശേഷമായിരുന്നു ഒരു മിനിറ്റ് നീണ്ട പ്രതിഷേധം. ‘ഇത് നിങ്ങളുടെ ഭൂമിയല്ല, നിങ്ങൾ എൻ്റെ രാജാവല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളും അവർ മുഴക്കി. സ്വതന്ത്ര സെനറ്ററാണ് ലിഡിയ. യൂറോപ്യൻ കുടിയേറ്റക്കാർ ഓസ്‌ട്രേലിയൻ തദ്ദേശീയരെ ‘വംശഹത്യ’ ചെയ്തുവെന്നും അവർ പറഞ്ഞു.

Also Read: നസ്രള്ളയ്‌ക്ക്‌ ശേഷം ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം, ഹിസ്‌ബുള്ളയുടെ ഉന്നത നേതാവ്‌; വാര്‍ത്തകളില്‍ നിറഞ്ഞ്‌ ലെബനാന്‍ വിട്ട നയിം കാസിം

ഓസ്‌ട്രേലിയ 100 വർഷത്തിലേറെ ബ്രിട്ടീഷ് കോളനിയായിരുന്നു. ഈ സമയത്ത് ആയിരക്കണക്കിന് ആദിവാസികളായ ഓസ്‌ട്രേലിയക്കാർ കൊല്ലപ്പെടുകയും മുഴുവൻ സമൂഹങ്ങളും പലായനം ചെയ്യുകയും ചെയ്തിരുന്നു. 1901-ൽ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ഒരിക്കലും സമ്പൂർണ റിപ്പബ്ലിക്കായില്ല. ചാൾസ് രാജാവാണ് നിലവിലെ രാഷ്ട്രത്തലവൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News