കൊല്‍ക്കത്തയില്‍ പി ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിരോധത്തിലായി മമതാ സര്‍ക്കാര്‍. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ ഇന്ന് ആറിടങ്ങളില്‍ ഒ പി തുറന്നു. ജോലിയില്‍ പ്രവേശിക്കണമെന്ന മമതയുടെ ആവശ്യം തള്ളിയാണ് പ്രതിഷേധം. അതേ സമയം പൊലീസ് അന്വേഷണത്തെ അട്ടിമറിക്കാണ് ശ്രമിക്കുന്നതെന്ന് ആരോപണം ശക്തമാകുന്നു.
കൊല്‍ക്കത്തയിലെ പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുകയാണ്. ഡോക്ടര്‍മാരോട് പ്രതിഷേധം അവസാനിപ്പ് ജോലിയില്‍ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതു വരെ സമരത്തില്‍ തുടരാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഇന്ന് കൊല്‍ക്കത്തയിലെ ആറിടങ്ങളില്‍ അഭയ എന്ന പേരില്‍ തെരുവില്‍ രോഗികള്‍ക്ക് ഒ. പി നല്‍കുന്നുണ്ട്.
ALSO READ: ബേസില്‍ ജോസഫ്- ജ്യോതിഷ് ശങ്കര്‍ ചിത്രം ‘പൊന്‍മാന്‍’, പുതിയ പോസ്റ്റര്‍ പുറത്ത്
ജോയിന്റ് ഡോക്ടര്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സിബിഐ ഓഫീസിനു മുന്നിലേക്ക് കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധത്തില്‍ സിബിഐ അന്വേഷണത്തിലെ അതൃപ്തി ഡോക്ടര്‍മാര്‍ ഉന്നയിച്ചിരുന്നു. നാളെ ഡിജിപി ഓഫിസിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേ സമയം പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്നാണ് സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണം. മാത്രമല്ല സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് ക്രമസമധാനനില തകര്‍ക്കാനുള്ള നീക്കങ്ങളാണ് തൃണമൂല്‍- ബി ജെ പി പ്രവര്‍ത്തകര്‍ നടത്തുന്നത്. അതിനിടെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രോട്ടോക്കോള്‍ രൂപീകരികരിക്കനാമെന്നാവശ്യപ്പെട്ട് നാഷണല്‍ ടാസ്‌ക് ഫോഴ്‌സിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കത്തെഴുതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here