മൻ കി ബാത്ത്: റേഡിയോ വലിച്ചെറിഞ്ഞും ചവിട്ടിയും നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം

നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’നെ ബഹിഷ്കരിച്ച് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങൾ.  ഒരുമാസത്തിലേറെയായി കലാപം തുടരുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുന്നതിലാണ് ആളുകളുടെ  പ്രതിഷേധം. മന്‍ കി ബാത്ത് കേള്‍ക്കുന്ന  റേഡിയോ സെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്താണ് ആളുകൾ പ്രതിഷേധിച്ചത്.

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കേൾക്കാൻ താൽപര്യമില്ലെന്നും  മൻ കി ബാത്തിലെ  നാടകം വേണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.  ൻ കി മണിപുർ ആണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. മോദിക്കും ബിജെപി സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങളും ഉയർന്നു.

ഇംഫാൽ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സിങ്ജാമേ മാർക്കറ്റിലും കാക്ചിങ് ജില്ലയിലെ മാർക്കറ്റിലുമാണ് പ്രതിഷേധം അരങ്ങേറിയത്.

മൻ കി ബാത്തിന്റെ 102–ാം പതിപ്പിൽ അടിയന്തരാവസ്ഥയെ കുറിച്ചാണ് പ്രധാനമന്ത്രി പരാമർശിച്ചത്. അടിയന്തരാവസ്ഥ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മണിപ്പുരിലെ അടങ്ങാത്ത സംഘർഷത്തെ കുറിച്ച് ഒരു വാക്കു പോലും മിണ്ടാഞ്ഞതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News