മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണ കേരളത്തിനെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തോട് പരക്കെ പ്രതിഷേധം. രാജ്യത്തിന്റെ ഫെഡറല്‍ ധര്‍മ്മം മറന്നാണ് മറ്റൊരു സംസ്ഥാനത്തെ മിനി പാകിസ്ഥാനെന്നും ജനങ്ങളെ തീവ്രവാദികളെന്നും വിശേഷിപ്പിച്ചതെന്നും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി.ജനറല്‍ സെക്രട്ടറി ജോജോ തോമസ് കുറ്റപ്പെടുത്തി. നിതേഷ് റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി ബിജെപി കേരള ജനതയോടു മാപ്പു പറയണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു
കേരളത്തെ മിനി പാകിസ്ഥാന് എന്നു വിളിച്ച മന്ത്രി നിതേഷ് റാണെയുടെ നടപടി ശുദ്ധവിവരക്കേടാണെന്നും ഇത്തരത്തില്‍ ഒരു ജനതയേയും ഒരു സംസ്ഥാനത്തേയും മൊത്തമായി ആക്ഷേപിച്ച റാണെയെ ഒരു നിമിഷം പോലും മന്ത്രിസഭയില്‍ വെച്ചുകൊണ്ടിരിക്കാതെ ഉടനടി പുറത്താക്കണമെന്നും ജോജോ പറഞ്ഞു. മലയാളികള്‍ മൊത്തം ഭീകരവാദികളാണെന്നാണ് നിതേഷ് റാണെ ആക്ഷേപിച്ചിരിക്കുന്നത് മുന്‍കാലങ്ങളിലും മതന്യൂനപക്ഷങ്ങളെ അടക്കം ആക്ഷേപിച്ച് നിതേഷ് റാണെ പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കിയിട്ടുണ്ടെന്നും ജോജോ ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതിനാണ് കേരള ജനതയെ നിതേഷ് റാണെ ആക്ഷേപിച്ചത്. അപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതും തീവ്രവാദികളുടെ വോട്ടു കൊണ്ടാണോയെന്ന് കൂടി റാണെ വ്യക്തമാക്കണമെന്നും ജോജോ പറഞ്ഞു.
മുംബൈയും മഹാരാഷ്ട്രയും കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചവരാണ് മലയാളികള്‍. ഇന്നും ലക്ഷക്കണക്കിന് മലയാളികള്‍ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ട്. ഇവരെയാണോ നിതേഷ് റാണെ ആക്ഷേപിച്ചത്.
ബിജെപിയുടെ സംസ്ഥാന മെമ്പർഷിപ്പ് വിതരണത്തിൻ്റെ മുഖ്യ ചുമതലക്കാരനും ബി.ജെ പി യുടെ സംസ്ഥാന പ്രസിഡന്റ് ആകുമെന്ന് കരുതുന്ന മുൻ മന്ത്രി രവീന്ദ്രച വാന്‍ ഡോംബിവ്ലിയില്‍ നിന്നുള്ള എംഎല്‍എയാണ്. മലയാളികളടക്കമുള്ളവരുടെ വോട്ട് വാങ്ങിയാണ് അദ്ദേഹം ജയിച്ചത്. ചവാനും മലയാളികളെക്കുറിച്ച് ഇതേ അഭിപ്രായമാണോ എന്നു കൂടി വ്യക്തമാക്കണം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here