അധിക്ഷേപ പരാമർശം; മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ പ്രതിഷേധം ശക്തമാവുന്നു

P M A Salam

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ച ലിഗ് ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പി എം എ സലാമിൻ്റെ പ്രതികരണo അനാവശ്യവും വിവേകശൂന്യവുമെന്ന് ഐഎൻഎൽ സമസ്ത പണ്ഡിത നേതാക്കൾക്കിടയിലും പ്രതിഷേധം ഉയരുകയാണ്.

സമസ്ത കേരള ജംഅത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ച പി എം എ സലാമിനെതിരെ വലിയ രോഷമാണ് ഉയരുന്നത്. സമസ്തയുടെ അധ്യക്ഷനെ അവഹേളിച്ചതും സമസ്തക്കെതിരെ ലീഗിലെ ചില നേതാക്കൾ തുടർച്ചയായി നടത്തുന്ന പരസ്യ പ്രസ്തവനകളുമാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

Also Read: ഭൂരിപക്ഷം നാല് ലക്ഷത്തിൽ കൂടുതൽ എന്നാൽ പ്രിയങ്ക ഗാന്ധിക്ക്‌ ഇവിടെ കിട്ടിയത്‌‌ മൂന്ന് വോട്ട്‌‌ മാത്രം

അനാവശ്യവും വിവേകശൂന്യവുമാണ് പി എം എ സലാമിൻ്റെ പ്രതികരണമെന്ന് ഐ എൻ എൽ പ്രതികരിച്ചു. കാത്തിരുന്ന് പകപോക്കുന്ന സമീപനമാണ് സലാം സ്വീകരിച്ചതെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഐ എൻ എൽ വ്യക്തമാക്കി.

Also Read: പാലക്കാട് ഉപതെരഞ്ഞെടുപ്പ്, യുഡിഎഫ് വിജയത്തിനു പിന്നിൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് തന്നെ- അവരുടെ വോട്ട് വാങ്ങിയിട്ടുണ്ട്; വി കെ ശ്രീകണ്ഠൻ എംപി

തൻ്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന പി എം എ സലാമിൻ്റെ വിശദീകരണം സമസ്ത നേതാക്കളെ തൃപ്തിപ്പെടുത്തിയിട്ടില്ല. പി എം എ സലാമിൻ്റെ പരാമർശത്തിൽ കടുത്ത അമർഷത്തിലാണ് സമസ്തയിലെ പണ്ഡിത സഭാ അംഗങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News