‘ഞങ്ങളുടെ അച്ഛന്മാരും അമ്മമാരും കൊല്ലപ്പെട്ടു, നിങ്ങളിവിടെ രാഷ്ട്രീയ നാടകം കളിക്കുന്നു’; പൊതുപരിപാടിക്കിടെ നെതന്യാഹുവിനെതിരെ ഇസ്രയേലികളുടെ പ്രതിഷേധം

netanyahu

ഒക്‌ടോബർ ഏഴിൻ്റെ അനുസ്മരണ ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി ഹമാസ് ആക്രമണത്തിൽ ഇരയായവരുടെ ബന്ധുക്കൾ. ജറുസലേമിൽ നടന്ന ചടങ്ങിനിടെ ബന്ധുക്കൾ അലറിവിളിക്കുകയായിരുന്നു. ഒരു മിനിറ്റിലധികം പ്രസംഗം തടസ്സപ്പെട്ടു.

‘എൻ്റെ അച്ഛൻ കൊല്ലപ്പെട്ടു’ എന്ന് ഒരാൾ ആവർത്തിച്ച് വിളിച്ചുപറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. പ്രസംഗവേദിയിൽ നെതന്യാഹുവിന് അനങ്ങാതെ നിൽക്കേണ്ടി വന്നു. ഗാസ ഒന്നടങ്കം ശവപ്പറമ്പാക്കിയിട്ടും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ നെതന്യാഹുവിന് സാധിച്ചിട്ടില്ല.

Read Also: ‘സയണിസ്റ്റുകളെ ഷെല്‍ട്ടറുകളില്‍ താമസിക്കാന്‍ പരിശീലിച്ചോ’ മുന്നറിയിപ്പുമായി മുൻ ഐആര്‍ജിസി കമാൻഡർ

സദസ്യർ ഒന്നടങ്കം നിലവിളിക്കുന്നത് കേൾക്കാമായിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിൽ ഏർപ്പെടാൻ നെതന്യാഹു ഭരണകൂടത്തിന് മേൽ ജനങ്ങളുടെ സമ്മർദം ശക്തമാണ്. ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾക്കായി മൊസാദ് മേധാവി ഡേവിഡ് ബാർണിയ ഇന്ന് ദോഹയിലേക്ക് പോയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News