ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയിര്‍ നെതന്യാഹുവിന് എതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. യുഎസില്‍ താമസിക്കുന്ന യെയിര്‍ അവിടെ സുഖവാസത്തിലാണെന്നാണ് സൈനികര്‍ ഉള്‍പ്പെടെ വിമര്‍ശിക്കുന്നത്. ഇസ്രയേല്‍ പലസ്തീന്‍ അധിനിവേശം തുടരുമ്പോള്‍ യുഎസിലെ ഫ്‌ളോറിഡയില്‍ തുടരുകയാണ് യെയിര്‍. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ആക്രമണത്തിന് പിന്നാലെ ഹമാസിനെതിരെ പോരാടാന്‍ നാലു ലക്ഷത്തോളം യുവാക്കള്‍ ഇസ്രായേല്‍ സൈന്യത്തിനൊപ്പം ചേര്‍ന്നിട്ടും യെയിര്‍ ഇപ്പോഴും യുഎസില്‍ തന്നെയാണ്. ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയില്‍ മാത്രം അയ്യായിരത്തോളം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
Also Read: മിസോറാമില്‍ മത്സരിക്കാന്‍ കോടീശ്വരന്‍മാര്‍; പട്ടിക പുറത്ത്
ഈ വര്‍ഷമാണ് യെയിര്‍ ഫ്‌ളോറിടയിലെത്തിയത്. മുപ്പത്തിരണ്ടുകാരനായി യെയില്‍ മിയാമി ബീച്ചില്‍ ഒഴിവ് സമയം ആസ്വദിക്കുന്ന ഇയാളുടെ ചിത്രം വൈറലായിരുന്നു. ജോലിയും പഠനവും ഉപേക്ഷിച്ച് ഇസ്രായേല്‍ യുവാക്കള്‍ യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ യെയിര്‍ സുഖവാസത്തിലാണെന്നാണ് പ്രധാന ആരോപണം. ഇസ്രായേലിലെ വടക്കന്‍ യുദ്ധമുഖത്ത് നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ അടക്കം യെയിറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ജോലിയും കുടുംബവും കുട്ടികളെയും ഉപക്ഷേിച്ച് നാടിനെ രക്ഷിക്കാനായി എല്ലാവരും ഇറങ്ങി തിരിച്ചിരിക്കുകയാണ്. ജനങ്ങളല്ല ഇവിടുത്തെ ഭരണകൂടമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ഒരു സൈനികനെ ഉദ്ദരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുടെ മകന്‍ എവിടെയെന്നും ഇതുവരെ ഇസ്രായേലിലെത്താത്തതെന്തെന്നും ഇവര്‍ ചോദിക്കുന്നത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തില്‍ എല്ലായിടത്തും നിന്നും ഇസ്രായേലികള്‍ എല്ലാം ഉപേക്ഷിച്ച് യുദ്ധത്തില്‍ പങ്കെടുക്കുന്നത് അപ്പോള്‍ പ്രധാനമന്ത്രിയുടെ മകനും ഇവിടെ വേണ്ടെ എന്നും ചിലര്‍ ചോദിക്കുന്നു.
നെതന്യാഹുവിന്റെ മൂന്നാമത്തെ ഭാര്യയിലെ മകനാണ് യെയിര്‍. പിതാവിന് എപ്പോഴും ശക്തമായ പിന്തുണ നല്‍കുന്ന യെയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റുകളുമായി സജീവമാണ്. എല്ലാ മുസ്ലീങ്ങളും ഒഴിഞ്ഞു പോകുന്നതുവരെ ഇസ്രായേലില്‍ സമാധാനമുണ്ടാക്കില്ലെന്ന ഇയാളുടെ എഫ്ബി പോസ്റ്റിനെ തുടര്‍ന്ന് അക്കൗണ്ട് ബ്ലോക്കായ സംഭവവും ഉണ്ടായിട്ടുണ്ട്. 1964മുതല്‍ സ്വയം പലസ്തീനികള്‍ എന്നുവിളിക്കുന്ന മനുഷ്യരൂപത്തിലെ ഭീകരന്മാര്‍ക്കൊപ്പം ഒരിക്കലും സമാധാനമുണ്ടാക്കില്ലെന്നും ഇയാള്‍ കുറിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here