കെ.വി.സജയിനെതിരെ സംഘപരിവാറിന്റെ വധഭീഷണിയില്‍ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം

മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമര്‍ശകന്‍ കെ.വി.സജയിനു നേരെ സംഘ പരിവാര്‍ ഉയര്‍ത്തിയ വധഭീഷണിയില്‍ പ്രതിഷേധിക്കണമെന്ന്പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി.

വടകര മണിയൂരിലെ ഒരു വായനശാലാ സാംസ്‌കാരിക യോഗത്തില്‍ സംസാരിച്ചു പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. എഴുത്തുകാരനും അസാമാന്യ വായനക്കാരനുമായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്ന് സജീവ് പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ഇന്നത്തെ പ്രധാനമന്ത്രി എന്തെങ്കിലും വായിക്കുന്നുണ്ടോ എന്നറിയില്ല. രാമായണം പോലും അദ്ദേഹം വായിച്ചിട്ടുണ്ടാവാന്‍ ഇടയില്ല എന്നാണ് സമീപകാല പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് എന്നും സജീവ് പറഞ്ഞു.

ഇതില്‍ പ്രകോപിതരായാണ് സംഘപരിവാര്‍ ആക്രമണം നടത്തിയത്. സദസ്സിനു പുറത്ത് നിന്ന് പ്രസംഗം കേട്ടുകൊണ്ടിരുന്ന ഒരു ആര്‍.എസ്.എസ്. ഗുണ്ട സജീവിന്റെ അടുത്തുവന്ന് കൈപിടിച്ച് തിരിക്കുകയും കത്തികയറ്റി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Also Read: ആഘോഷമേതുമാകട്ടെ; രുചിയോടെ വിളമ്പാം ബീഫ് ഉലര്‍ത്തിയത്

നമ്മുടെ രാജ്യം ഇനിയും മതരാഷ്ട്രം ആയിട്ടില്ല. ആക്കാനുള്ള പുറപ്പാടിലാണ് ആര്‍.എസ്.എസുകാരും നരേന്ദ്രമോദിയും. എങ്ങനെയായിരിക്കും ഒരു മതരാഷ്ട്രത്തിലെ മനുഷ്യജീവിതം, ആത്മാവിഷ്‌ക്കാരം എന്നതിന്റെ സൂചനയാണ് കെ.വി.സജയിനെതിരായ ആക്രമണത്തിലൂടെ തെളിയുന്നത്.

നമ്മുടെ മഹത്തായ ഭരണഘടന മുന്നോട്ടു വെക്കുന്ന മതനിരപേക്ഷത സംരക്ഷിക്കണമെന്ന് പറഞ്ഞതിനാണ് ഈ വധഭീഷണി. ഹിംസയാണ്
സംഘപരിവാറിന്റെ പ്രത്യയശാസ്ത്രമെന്ന് നാള്‍ക്കുനാള്‍ തെളിഞ്ഞു വരുന്നു. ഉന്നതമായ മാനവികതയുടെ പക്ഷത്തു നില്‍ക്കുന്ന എഴുത്തുകാരെയും കലാകാരന്മാരെയും വേട്ടയാടുന്നതിന്റെ തുടര്‍ച്ചയാണിത്. മതനിരപേക്ഷ കേരളം ഒറ്റ മനസ്സായി നിന്ന് ഇതിനെ പ്രതിരോധിക്കുക തന്നെ ചെയ്യും.

കെ വി സജയിന് നേരെയുള്ള ആക്രമണത്തിനെതിരെ സര്‍ഗാത്മക പ്രതിഷേധ പരിപാടികള്‍ ഉയര്‍ത്തി കൊണ്ടുവരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News