മണ്ഡല പര്യടനത്തിനിടെ തിരുവനന്തപുരം ബാലരാമപുരത്ത് ശശി തരൂരിനെതിരെ കോൺഗ്രസുകാരുടെ പ്രതിഷേധം. തരൂരിനെതിരെ പ്രവർത്തകർ കൂക്കിവിളിച്ചു. തരൂരിന് വോട്ടില്ലെന്ന് വിളിച്ച് പറഞ്ഞാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രവർത്തകർ തരൂരിനെതിരെ ഷാൾ വലിച്ചെറിഞ്ഞു. തിരുവനന്തപുരം ബാലരാമപുരം ആലമുക്കിലാണ് പ്രതിഷേധം.
Also read:‘വീട്ടിലിരുന്ന് കൂടുതൽ പണം നേടാം’- ജോലിയല്ല, എട്ടിന്റെ പണി കിട്ടുമെന്ന് പൊലീസ്; മുന്നറിയിപ്പ്
മണ്ഡലം പുനസംഘടനയുമായി ബന്ധപ്പെട്ട ചേരിപ്പോരാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് സൂചന. എം.വിന്‍സെന്റ് എംഎല്‍എയുടെ മറുവിഭാഗം തരൂരിനെ കാത്തുനിന്നു. പക്ഷെ ഇവിടെ സ്വീകരണം വേണ്ടെന്ന് വിന്‍സെന്റ് പറഞ്ഞതാണ് പ്രതിഷേധത്തിന് വഴിവച്ചത്. കര്‍ഷകകോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്. ലാലുവിന്റെ നേതൃത്വത്തില്‍ നിരവധി സ്ത്രീകളാണ് തരൂരിനെതിരെ രംഗത്ത് എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here