പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പാര്‍ലമെന്റ് ബിജെപി പാര്‍ട്ടി ഓഫീസ് അല്ലെന്ന് അധീര്‍ രഞ്ചന്‍ ചൗധരി വിമര്‍ശിച്ചു. ബിജെപി പിന്തുടരുന്നത് ഹിറ്റ്‌ലറിന്റെ നിലപാടെന്നു ബിനോയ് വിശ്വം എംപിയും പ്രതികരിച്ചു.
Also Read; വൃദ്ധയെ മരുമകൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മരുമകൾ പൊലീസ് കസ്റ്റഡിയിൽ
ലോക്‌സഭയിലെ സുരക്ഷാ വീഴ്ചയുടെ പേരില്‍ പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു ലോക്‌സഭയിലെ 14 എംപിമാര്‍ക്കും രാജ്യസഭയില്‍ നിന്ന് ഡെറിക് ഒബ്‌റെയിനും സസ്‌പെന്‍ഷന്‍ ലഭിച്ചത്. സസ്‌പെന്‍ഷന്‍ നടപടിക്ക് പിന്നാലെ പ്രതിപക്ഷ പ്രതിഷേധവും ശക്തമാവുകയാണ്. പാര്‍ലമെന്റ് ബിജെപി പാര്‍ട്ടി ഓഫീസ് അല്ലെന്നും അമിത് ഷാ പ്രസ്താവന നടത്തണമെന്നും ലോക്‌സഭ പ്രതിപക്ഷ കക്ഷി നേതാവ് അധീര്‍ രഞ്ചന്‍ ചൗധരി ആവശ്യപ്പെട്ടു.
Also Read; ഓപ്പറേഷന്‍ തിയേറ്ററില്‍ തീപിടുത്തം; രോഗികളെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയത് ഏണി വഴി
ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും എന്താണ് കാരണമെന്നും എന്തുകൊണ്ട് അക്രമണം ഉണ്ടായെന്നും അമിത് ഷായും പ്രധാനമന്ത്രിയും മറുപടി പറയണമെന്നും എന്നാല്‍ ഇരുവരും മൗനം പാലിക്കുന്നുവെന്നും ജയറാം രമേശ് വിമര്‍ശിച്ചു. സസ്‌പെന്‍ഷന്‍ നടപടിയില്‍ അത്ഭുതമില്ലെന്നും ബിറ്റലറിനെ പിന്തുടരുന്നവര്‍ ഇതൊക്കെ തന്നെയാണ് ചെയ്യുകയെന്നുമായിരുന്നു ബിനോയ് വിശ്വം എംപിയുടെ പ്രതികരണം. സസ്‌പെന്‍ഷന് പിന്നാലെ എംപിമാര്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചു. വരും ദിവസങ്ങളില്‍ പ്രതിഷേധം ശഷക്തമാക്കാനാണ് പ്രതിപക്ഷ മുന്നണി ഇന്ത്യുടെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here