സുപ്രീം കോടതിയിലെ ജസ്റ്റിസ് ലൈബ്രറി മ്യൂസിയം ആക്കുന്നതിനെതിരെ പ്രതിഷേധം

സുപ്രീം കോടതിയിലെ ജസ്റ്റിസ് ലൈബ്രറി മ്യൂസിയം ആക്കുന്നതിനെതിരെ പ്രതിഷേധം. ഒരു വിഭാഗം അഭിഭാഷകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മ്യൂസിയം ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് പ്രതിഷേധം. പരിപാടി ബഹിഷ്കരിക്കാൻ അഭിഭാഷകർ പ്രമേയം പാസാക്കി.

Also read:വയനാട്ടിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ; സത്യൻ മൊകേരിക്ക് വോട്ടർമാരിൽനിന്ന് ലഭിക്കുന്നത് വൻ സ്വീകാര്യത

അതീവ സുരക്ഷാ മേഖലയിൽ മ്യൂസിയം പാടില്ല എന്നാണ് അഭിഭാഷകരുടെ വാദം. പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്നതിനെതിരെ ചീഫ് ജസ്റ്റിസിന് കത്തയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നാളെ വിരമിക്കാൻ ഇരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്.

മ്യൂസിയത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ചുകൊണ്ട് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷൻ പ്രസിഡന്റ് കപില്‍ സിബലും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഒപ്പിട്ട പ്രമേയമാണ് പാസാക്കിയത്.

News Summary- Protest against turning Supreme Court’s Justice Library into a museum. A group of lawyers came out with a protest

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News