കാളിയുടെ ചിത്രം ട്വിറ്ററില്‍: വികാരം വ്രണപ്പെട്ടതോടെ വന്‍ പ്രതിഷേധം, ട്വീറ്റ് പിന്‍വലിച്ച് യുക്രെയ്ന്‍

യുക്രെയ്നിലെ പ്രതിരോധ മന്ത്രാലയത്തിന്‍റെ  ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വ‍ഴിവച്ചിരിക്കുകയാണ്. കാളിയുടെ ചിത്രമാണ് മ‍ഴമേഘങ്ങള്‍ക്കിടയില്‍  എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഹോളിവുഡ് താരം മെർലിൻ മൺറോ തന്‍റെ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്ന രീതിയിലാണ് മ‍ഴമേഘത്തില്‍ കാളിയെ എഡിറ്റ് ചെയ്തിരിക്കുന്നത്. ‘ഡിഫൻസ് യു’ എന്ന ട്വിറ്റർ ഹാൻഡിലിൽ ‘വർക്ക് ഓഫ് ആർട്’ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ട്വീറ്റിനു പിന്നാലെ വലിയ പ്രതിഷേധമാണ് വിവിധ ഇന്ത്യന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്ന് ഉയരുന്നത്. ഇത്തരത്തിലുള്ള സഹായങ്ങളാണോ യുക്രെയ്ന്‍ ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?, കാളിദേവിയെ അപമാനിച്ചത് കണ്ട് ഞെട്ടിയെന്നും ഒറ്റ ട്വീറ്റിലൂടെ ലോകത്തിലെ 17 ശതമാനം ആളുകളുടെ സിമ്പതി യുക്രെയ്ന് നഷ്ടമായി എന്നുമുള്ള  ആയിരക്കണക്കിന് ട്വീറ്റുകളാണ്  യ്ക്രെയ്നിനെതിരെ തിരെ ട്വിറ്ററില്‍ നിറയുന്നത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ ടാഗ് ചെയ്ത് നിരവധി പേര്‍ യുക്രെയ്നിന്‍റെ ട്വീറ്റിനെതിരെ നടപടി ആവശ്യപ്പെട്ടിരിന്നു. പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ട്വീറ്റ് നീക്കം ചെയ്തെങ്കിലും യുക്രെയ്ന്‍ മാപ്പ് പറയണമെന്ന ആവശ്യം ഇപ്പോ‍ഴും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News