ഏകീകൃത കുര്‍ബാന;എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിഷേധം ശക്തം

ഏകീകൃത കുര്‍ബാന വിഷയത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിഷേധം ശക്തമാകുന്നു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുറത്തിറക്കിയ ഉത്തരവ് രൂപതാംഗങ്ങള്‍ കത്തിച്ചു.

മാസങ്ങളായി അടച്ചിട്ട സെന്‍റ് ബസിലിക്ക പളളിക്ക് മുന്നിലായിരുന്നു അതിരൂപത അല്‍മായ മുന്നേറ്റത്തിന്‍റെ നേതൃത്വത്തിലുളള പ്രതിഷേധം.  ചേര്‍ത്തല, എറണാകുളം, അങ്കമാലി എന്നിങ്ങനെ മൂന്ന് സോണുകളിലായി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് ഉത്തരവ് കത്തിച്ചത്.

അതിനിടെ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന കര്‍ശനമായ നിര്‍ദേശവുമായി മുന്നോട്ടുപോകുകയാണ് സഭയുടെ ഔദ്യോഗിക നേതൃത്വം. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുളള ഗുരുകുലം, തൃക്കാക്കര മൈനര്‍ സെമിനാരികളില്‍ ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍ദേശം നല്‍കി. അനുസരിക്കാത്ത വൈദികരുടെ വിശദാംശങ്ങള്‍ പത്ത് ദിവസത്തിനകം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

also read; അബ്ദുൾ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News