‘ആര്‍ക്കാണ് ഇത്ര ധൃതി’; വന്ദേ ഭാരത് അനുകൂലികളുടെ ഇരട്ടത്താപ്പിനെ വീണ്ടും പരിഹസിച്ച് സോഷ്യല്‍ മീഡിയ

ന്ദേ ഭാരത് ട്രെയിനുകള്‍ക്ക് കടന്നുപോവാന്‍ മറ്റ് ട്രെയിനുകള്‍ വൈകിപ്പിക്കുന്ന റെയില്‍വേ നീക്കത്തില്‍ സംസ്ഥാനത്തെ ജനം ദുരിതത്തിലായിരിക്കുകയാണ്. ജോലിക്കും പഠനത്തിനും മറ്റ് തിരക്കിട്ട ആവശ്യങ്ങള്‍ക്കും നിത്യേനെ ട്രെയിനുകളെ ആശ്രയിക്കുന്നവര്‍ വലിയ അമര്‍ഷമാണ് റെയില്‍വേയുടെ തെറ്റായ തീരുമാനത്തിനെതിരെ ഉയര്‍ത്തുന്നത്. അതിവേഗ ട്രെയിന്‍ സംവിധാനവും സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയുമായ കെ റെയിലിനെതിരെ നില്‍ക്കുകയും വന്ദേ ഭാരതിനെ അനുകൂലിക്കുകയും ചെയ്‌തവരുടെ ഇരട്ടത്താപ്പിനെ പരിഹസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

‘ഇപ്പോള്‍ ആര്‍ക്കാണ് ഇത്ര തിരക്ക്’ എന്ന അടിക്കുറിപ്പോടെ, ട്രെയിനില്‍ കയറാന്‍ നില്‍ക്കുന്ന ജനക്കൂട്ടത്തിന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിഹാസ പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. കെ റെയില്‍ പദ്ധതി മുന്നോട്ടുവച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന ഒറ്റക്കാരണത്താല്‍ കൃത്യമായ വാദം പോലും ഉയര്‍ത്താതെയാണ് പലരും കടുത്ത വിമര്‍ശനം നേരത്തേ ഉയര്‍ത്തിയത്. അതിവേഗ ട്രെയിന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ട്രെയിനുകളുടെ സമയക്രമത്തെയടക്കം പാടെ തകര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച വന്ദേ ഭാരതിനെ പിന്തുണച്ച് കെ റെയില്‍ വിരുദ്ധര്‍ നേരത്തേ ഒന്നിച്ചിരുന്നു.

എന്നാല്‍, വന്ദേ ഭാരതിന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടതുപോലെ വേഗതയില്ലെന്ന് മാത്രമല്ല സംസ്ഥാനത്തെ മറ്റ് ട്രെയിനുകളെപ്പോലും വൈകി ഓടിപ്പിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ മാറിയിരിക്കുന്നത്. സാഹചര്യം ഇങ്ങനെയാണെന്നിരിക്കെ, മൗനം പാലിക്കുന്ന വന്ദേ ഭാരത് അനുകൂലികള്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയ വീണ്ടും രംഗത്തെത്തിയത്. നേരത്തേ, സംസ്ഥാനത്ത് വന്ദേ ഭാരത് എത്തിയപ്പോ‍ഴായിരുന്നു സമാനമായ പരിഹാസം.

ALSO READ |തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, സംഘർഷം മണ്ഡലം കമ്മിറ്റിക്കിടെ

”അത്രമേൽ സുന്ദരമാണ് ഇപ്പോൾ കേരളത്തിലെ ട്രെയിൻ യാത്ര”, റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് അഫ്‌സല്‍ പാണക്കാട് കുറിച്ചത് ഇങ്ങനെയാണ്. ”ആര്‍ക്കാണ് ഇത്ര ധൃതി” എന്ന വാചകത്തിന് പുറമെ ‘വന്ദേ തടസ്സഭാരത്’, ‘എവിടെ കാവിക്കൂട്ടവും സുമേഷ് നീലപ്പടയും’ എന്നിങ്ങനെ പോവുന്നു പരിഹാസ പോസ്‌റ്റുകള്‍. ട്രെയിനുകള്‍ വൈകിയതിനെ തുടര്‍ന്ന് ക‍ഴിഞ്ഞ ദിവസം ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ യാത്രികര്‍ പ്രതിഷേധ ബാഡ്‌ജ് ധരിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും
ട്രെയിനുകളിലും പ്രതിഷേധം കടുക്കുന്ന കാ‍ഴ്‌ചയാണുള്ളത്. വന്ദേ ഭാരതിന് കടന്നുപോവാന്‍ മറ്റ് ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ സമയക്രമത്തില്‍ നിന്നും റെയില്‍വേ അടുത്ത കാലത്തെങ്ങും പിന്നോട്ടുപോവില്ലെന്ന സൂചനയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News