അസമില്‍ കനത്ത പ്രതിഷേധവുമായി ജനം! സിക്കിം ആവര്‍ത്തിക്കുമെന്ന പരിഭ്രാന്തി ഉയരുന്നു

അരുണാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരിക്കുന്ന ഡാമില്‍ മണ്ണിടിച്ചിലില്‍ ഉണ്ടായതിനെ തുടര്‍ന്ന് അസമില്‍ വന്‍ പ്രതിഷേധം. രണ്ടായിരം മെഗാവാട്ട് ജലവൈദ്യുത പദ്ധതിയാണിത്. മണ്ണിടിഞ്ഞതോടെ അസമിലെ സുബാന്‍സിരി നദിയിലെക്കുള്ള തുരങ്കം അടഞ്ഞ് ഒഴുക്കു കുറയുകയും ചെയ്തിരുന്നു.

ALSO READ: കളമശ്ശേരി സ്ഫോടനം; ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം

സിക്കിമില്‍ ഡാം തകര്‍ന്നുണ്ടായ ദുരിതം എല്ലാവരും കണ്ടതാണ്. സുബാന്‍സിരി നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ നദിക്കരയിലെ താമസക്കാര്‍ക്ക് ഇപ്പോള്‍ രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എപ്പോഴാണ് നദിയില്‍ ജലനിരപ്പ് കൂടുകയെന്ന ആശങ്ക ഉയരുന്നുണ്ട്. അമിത ജലപ്രവാഹം ഉണ്ടാവാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതയോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നതെന്നും കുട്ടികളെ സ്‌കൂളുകളില്‍ അയക്കാതെ ബോട്ടുകള്‍ അടക്കം സജ്ജീകരിച്ച് പേടിയോടെയാണ് പ്രദേശവാസികള്‍ കഴിയുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ: കളമശ്ശേരിയിലെ സ്‌ഫോടനം; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

വടക്കുകിഴക്കന്‍ മേഖലയില്‍ മറ്റൊരു ദുരന്തം ഉണ്ടായതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ സംഭവം. സിക്കിമിലെ അണക്കെട്ട് തകര്‍ന്നത് വന്‍ വെള്ളപ്പൊക്കത്തിനും നിരവധി മരണങ്ങള്‍ക്കും കാരണമായി. അരുണാചല്‍ പ്രദേശിലെ അണക്കെട്ടിന് താഴെയുള്ള അസമിലെ ലഖിംപൂര്‍ ജില്ലയിലാണ് മണ്ണിടിച്ചില്‍ നാട്ടുകാരെയും അധികൃതരെയും ആശങ്കയിലാക്കിയിരിക്കുന്നത്. 2000മെഗാവാട്ട് ലോവര്‍ സുബന്‍സിരി ജലവൈദ്യുത പദ്ധതി അണക്കെട്ട് അരുണാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരിക്കുന്ന മെഗാ അണക്കെട്ടുകളിലൊന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News