ഇസ്ലാമിക വിരുദ്ധ പ്രതിഷേധക്കാർ ഖുറാൻ കത്തിച്ച് പ്രതിഷേധം നടത്തി. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിൽ ആണ് സംഭവം. ബലി പെരുന്നാൾ ദിനത്തിലെ പ്രാർഥനകൾക്കായി വിശ്വാസികൾ ഒത്തുകൂടിയ സ്റ്റോക്ഹോം സെൻട്രൽ മോസ്കിന് മുമ്പിലാണ് തീവ്ര വലതുപക്ഷ വിഭാഗക്കാരനായ സൽവാന മോമിക എന്നയാൾ ഈ കൃത്യം നിർവഹിച്ചത്. ഖുറാൻ വിരുദ്ധ പ്രതിഷേധം നടത്താൻ പൊലീസ് അനുമതിയോടെയാണ് ഇവർ സ്ഥലത്തെത്തിയത്. സ്വീഡിഷ് പതാകകൾ കൈയിലേന്തിയ ഇയാൾ പൊതുമധ്യത്തിൽ വച്ച് ഖുറാൻ വലിച്ചുകീറുകയും തീ വച്ച് നശിപ്പിക്കുകയുമായിരുന്നു. ഇയാളുടെ കൂട്ടാളി ഖുറാൻ പേജുകളിൽ പന്നിമാംസം വച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവർക്കെതിരെ വംശീയവിദ്വേഷ വകുപ്പ് ചുമത്തി കേസ് ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച വിശ്വാസികളെയും പൊലീസ് സ്ഥലത്ത് നിന്ന് ബലമായി നീക്കി. അതേസമയം സ്റ്റോക്ക്ഹോമിൽ ഖുറാൻ കത്തിച്ച പ്രതിഷേധത്തെ ഹീനമായ പ്രവൃത്തിയെന്ന് തുർക്കി അപലപിച്ചു.
also read; മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here