ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. കുങ്കി ക്യാമ്പിന് സമീപമാണ് സംഘർഷം. അരിക്കൊമ്പനെ ഉടൻ പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം. ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താലാണ്.
കാട്ടാന നിമിത്തം ജനങ്ങൾ ഭീതിയിലാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇതിനകം ആനയെ പിടിക്കുമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങൾ തടയാനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും അക്രമങ്ങൾ വർധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങൾ കൂടിയ സ്ഥലങ്ങളിലാണ് വന സൗഹൃദ സദസെന്ന പേരിൽ വനം വകുപ്പ് കാമ്പയിൻ ആരംഭിക്കുക.
ഏപ്രിൽ 2 മുതൽ 28 വരെയാണ് കാമ്പയിൻ നടത്തുന്നത്. പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് പരിഹരിക്കാൻ കാമ്പയിനിലൂടെ സാധിക്കും. ഏപ്രിൽ 2-ന് മാനന്തവാടിയിൽ മുഖ്യമന്ത്രി കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here