ഇസ്രയേൽ ഗാസയിൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുവൈത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ALSO READ:സുസ്ഥിര വികസനത്തിന് കരുത്തായി കിഫ്ബി
കുവൈത്ത് സിറ്റിയിലെ ദേശീയ അസംബ്ലിക്ക് സമീപമുള്ള ഇറാദ സ്‌ക്വയറിൽ നടന്ന പ്രതിഷേധത്തില്‍ നിരവധി വിദേശികളും സ്വദേശികളും പങ്കെടുത്തു യുദ്ധക്കുറ്റങ്ങളിൽ ഇസ്രയേലിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ALSO READ:നൂതന ശാസ്ത്ര സാങ്കേതിക വിഹായസ്സിലേക്ക് കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല
പലസ്തീനെയും അവരുടെ ന്യായമായ അവകാശങ്ങൾ പൂർണമായി വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തെയും പിന്തുണക്കുന്ന കുവൈത്തിന്റെ നിലപാടിനെ പ്രതിഷേധക്കാര്‍ അഭിനന്ദിച്ചു.ഒക്ടോബർ ഏഴിന് ഗാസയിൽ വംശഹത്യ ആരംഭിച്ചതിനു ശേഷം നാലായിരത്തോളം പലസ്തീനികൾ രക്തസാക്ഷികളായതും അൽ അഹ്‌ലി അറബ് ആശുപത്രിയിലെ 500 ഓളം മരണവും പ്രതിഷേധക്കാർ എടുത്തുകാട്ടി. രാജ്യമെമ്പാടുമുള്ള സ്കൂളുകളിൽ വിദ്യാർഥികൾ പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here