മണിപ്പൂരിലെ നരനായാട്ടിനെതിരെ മുംബൈയിൽ പ്രതിഷേധം

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം തുടങ്ങി ന്യൂനപക്ഷ വേട്ടയുടെ ഭാഗമായി ആസൂത്രിതമായും നിരന്തരമായും നടന്നു വരുന്ന കൊലപാതകങ്ങളെയും ക്രൂരമായ കടന്നാക്രമങ്ങളെയും അപലപിച്ചു കൊണ്ട് മുംബൈയിൽ ദാദർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
മുംബൈ കേരളൈറ്റ്സ് ഫോർ സെക്കുലറിസം സംഘടിപ്പിച്ച ധർണയിൽ യുവാക്കളും സ്ത്രീകളും അടങ്ങുന്ന പുരോഗമന ചിന്താഗതിക്കാർ അണി നിരന്ന ധർണയിൽ  ഇന്ത്യയെ കീഴടക്കാൻ വെമ്പുന്ന  ഫാസിസ്റ്റു രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർന്നു.
ന്യൂനപക്ഷ സമുദായങ്ങളെ ആട്ടിപ്പായിച്ചും അടിമപ്പെടുത്തിയും ഹിന്ദു രാഷ്ട്രം രൂപീകരിക്കാൻ വെമ്പുന്ന ഫാസിസ്റ്റു നീക്കങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും ധർണയിൽ പങ്കെടുത്ത നേതാക്കൾ ആഹ്വാനം ചെയ്തു.
ഗുവാഹത്തി നഗരത്തിൽ നിന്ന് മുസ്‌ലിം സമുദായത്തിൽ പെട്ട കച്ചവടക്കാരെ തുരത്തണം എന്നു ആ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പരസ്യമായി ആഹ്വാനം ചെയ്തതും  മഹാരാഷ്ട്രയിൽ ഒരു ചെറുപ്പക്കാരനെ അടിച്ചു കൊന്ന ഗോസംരക്ഷകസേനക്കാർക്കെതിരെ കേസെടുക്കരുതെന്ന്  സംസ്ഥാന നിയമസഭാ സ്പീക്കർ പരസ്യമായി പോലീസിനെ താക്കീത് ചെയ്തതും തുറന്നു കാട്ടുന്നത് രാജ്യം നേരിടുന്ന വലിയ ഭീഷണിയാണെന്ന് ധർണ മുന്നറിയിപ്പ് നൽകി.
ജൂലൈ 24 തിങ്കളാഴ്ച വൈകുന്നേരം 4:30 നു ദാദർ സ്റ്റേഷൻ ഈസ്റ്റിൽ മുംബൈ കേരളൈറ്റ്സ് ഫോർ സെക്കുലറിസം സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന് കൺവീനർമാരായ  വത്സലൻ മൂർക്കോത്ത്,  കെ. പവിത്രൻ, ഫാത്തിമ സുൽത്താന, രാമദാസ് പ്രിനി ശിവാനന്ദൻ, ജയപ്രകാശ് പി ഡി പ്രീതി ശേഖർ തുടങ്ങിയവർ നേതൃത്വം നൽകി
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News