മഹാരാഷ്ട്രയിലെ ശിവജിയുടെ പ്രതിമ തകർന്ന സംഭവം; വൻപ്രതിഷേധ റാലിയുമായി പ്രതിപക്ഷം

മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ സർക്കാരിനെതിരേ വൻപ്രതിഷേധ റാലിയുമായി പ്രതിപക്ഷം. മുംബൈയിൽ ഹുതാത്മ ചൗക്കിൽനിന്നാരംഭിച്ച റാലി ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ സമാപനം കുറിക്കുമ്പോൾ മറാഠ വികാരം ആളി കത്തുകയായിരുന്നു. റാലിക്ക് സിറ്റിപോലീസ് അനുമതി നൽകിയില്ലെങ്കിലും നേതാക്കളും പ്രവർത്തകരും അണിനിരന്നതോടെ റാലി നിശ്ചയിച്ച പ്രകാരംതന്നെ നടന്നു. നാവികസേനാദിനത്തോടനുബന്ധിച്ച് 8 മാസം മുൻപാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. കോടികൾ ചിലവിട്ട് നിർമ്മിച്ച പ്രതിമ പോയ വാരമാണ് നിലം പൊത്തിയത്.

Also Read: എം ആർ അജിത് കുമാർ പുതിയ വീടുവെയ്ക്കുന്നത് കവടിയാർ കൊട്ടാരത്തിലെ കോംപൗണ്ടിൽ, 10 സെൻ്റ് അജിത് കുമാറിൻ്റെയും 12 സെൻ്റ് അളിയൻ്റെ പേരിലും: ആരോപണവുമായി പി വി അൻവർ എംഎൽഎ

പ്രതിമ തകർന്ന സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നേതാക്കൾ വിമർശിച്ചു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊള്ളയായ മാപ്പാണ് പ്രധാനമന്ത്രി നടത്തിയതെന്നും മോദി മാപ്പ് പറയുമ്പോൾ വേദിയിലുണ്ടായിരുന്ന ഒരു ഉപമുഖ്യമന്ത്രി പുഞ്ചിരിക്കുകയായിരുന്നുവെന്നും ഉദ്ധവ് താക്കറേ വിമർശിച്ചു. മഹാരാഷ്ട്രയിലെ ജനം ശിവജിയോടുള്ള അപമാനം ഒരിക്കലും പൊറുക്കില്ലെന്നും ഉദ്ധവ് പറഞ്ഞു. സർക്കാരിന്റെ അഴിമതി തുറന്നുകാട്ടിയിരിക്കുകയാണ് പ്രതിമ തകർന്ന സംഭവമെന്ന് ശരദ് പവാർ പറഞ്ഞു.

Also Read: രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പൊലീസ്‌, അച്ചടക്കം ലംഘിച്ചാൽ എത്ര ഉന്നതനായാലും ശക്തമായ നടപടി ഉണ്ടാകും: മുഖ്യമന്ത്രി

ശിവജിയുടെ തത്വങ്ങളെ വഞ്ചിക്കുന്നവർ അധികാരത്തിൽ വരാനിടയായതിൽ പ്രതിപക്ഷം ശിവജിയോട് ക്ഷമ ചോദിക്കുന്നുവെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെ പറഞ്ഞു. ഇനി ഒരിക്കലും ഇത്തരം അബദ്ധം അനുവദിക്കില്ലെന്ന് ജനം പ്രതിജ്ഞയെടുത്തു കഴിഞ്ഞതായും പട്ടോളെ പറഞ്ഞു. പ്രതിമ തകർന്ന സംഭവത്തിൽ സർക്കാരിനുള്ള മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. രക്തസാക്ഷിസ്മാരകമായ ഹുതാത്മ ചൗക്കിൽ നേതാക്കൾ പുഷ്പചക്രം അർപ്പിച്ചാണ് മാർച്ച് ആരംഭിച്ചത്. റാലിയിൽ ബാരാമതി എം.പി. സുപ്രിയ സുലെ, മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News