കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കും: ഇ പി ജയരാജന്‍

സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും സമരം. മന്ത്രിമാരും ഇടത് എം പിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കും. ജനുവരിയില്‍ പാര്‍ലമെന്റിന് മുന്നിലാകും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

READ ALSO:പവര്‍ ഔട്ടേജ്; വെള്ളിയാ‍ഴ്ച് ഉച്ചക‍ഴിഞ്ഞ് റേഷന്‍കടകള്‍ക്ക് അവധി

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അങ്ങേയറ്റം ശത്രുതയാണ് കാണിക്കുന്നത്. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എം പിമാര്‍ കേരളത്തിന്റെ ആവശ്യത്തിനുവേണ്ടി സംസാരിക്കുന്നില്ലെന്നും ഒരുമിച്ച് കേന്ദ്രത്തില്‍ നിവേദനം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പോലും അവര്‍ അംഗീകരിച്ചില്ലെന്നും ഇ പി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ ജനങ്ങളുടെ വികാരം ഉയര്‍ന്നുവരണം. കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ ALSO:പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളില്‍ പങ്കെടുക്കണം; ഡോ.ഹുസൈന്‍ മടവൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News