‘കാട്ടു കള്ളാ… നിനക്ക് മാപ്പില്ല’, എംകെ രാഘവൻ എംപിക്കെതിരെ കണ്ണൂരിൽ പ്രതിഷേധ പോസ്റ്ററുകൾ; കോൺഗ്രസിൽ തർക്കം രൂക്ഷം

mk raghavan mp poster issue

കണ്ണൂരിൽ എംകെ രാഘവൻ എംപിയെ ശക്തമായി വിമർശിച്ചു കൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂരിലെ കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി ഓഫീസിന്‍റെ മതിലിലും നഗരത്തിൽ വിവിധ ഇടങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എം കെ രാഘവനെ കള്ളൻ, ഒറ്റുകാരൻ തുടങ്ങിയ അധിക്ഷേപ പദങ്ങൾ ഉപയോഗിച്ചാണ് പോസ്റ്ററിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

‘എംകെ രാഘവന് മാപ്പില്ല, മാടായി കോളേജിൽ കോഴ വാങ്ങി നിയമനം കൊടുത്ത എംകെ രാഘവൻ ഒറ്റുകാരൻ, കള്ളൻ എംകെ രാഘവൻ’ തുടങ്ങിയ രീതിയിലാണ് പോസ്റ്ററുകൾ. ഈ പോസ്റ്ററുകൾ പിന്നീട് രാഘവൻ അനുകൂലികൾ നശിപ്പിച്ചു.

ALSO READ; മുനമ്പം ഭൂമിപ്രശ്നം: ‘സമുദായത്തെയും പാർട്ടിയെയും വഞ്ചിച്ചു’; എറണാകുളം മുസ്ലിം ലീഗ് ഓഫീസിനു മുന്നിൽ പ്രതിഷേധ പോസ്റ്ററുകൾ

എംകെ രാഘവൻ എംപി ചെയർമാനായ മാടായി കോളേജ് ഭരണസമിതി കോഴ വാങ്ങി, ബന്ധു എംകെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.

അതേസമയം, മാടായി കോളേജിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നായിരുന്നു എംകെ രാഘവന്‍ എംപിയുടെ പ്രതികരണം. എംകെ രാഘവൻ സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് കണ്ണൂർ ഡിസിസി നിലപാട്. പ്രശ്നം പരിഹരിക്കാൻ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News