ഇമ്രാൻ ഖാന്റെ മോചനത്തിനായി പ്രതിഷേധം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

islamabad

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്ലാമബാദിൽ വൻ പ്രതിഷേധം. പ്രതിഷേധത്തിൽ രണ്ട് പൊലീസുകാരടക്കം 6 സുരക്ഷാ ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടു.

പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകരാണ് പ്രക്ഷോഭം നടത്തിയത്. ഇമ്രാന്റെ ഭാര്യ ബുഷ്‌റ ബീവിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഞായാഴ്ച ആരംഭിച്ച പ്രതിഷേധം തിങ്കളാഴ്ചയായതോടെ രൂക്ഷമായിരുന്നു.ഇതിന് പിന്നാലെയാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‍തത്.

ALSO READ; സമാധാനം അരികെ! ഇസ്രയേൽ ഹിസ്ബുള്ളയുമായി വെടിനിർത്തലിന് ഒരുങ്ങുന്നു

പ്രതിഷേധക്കാർ ഒത്തുകൂടിയതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്ന് സംഘർഷം കൂടുതൽ അക്രമാസക്തമായി.തിങ്കളാഴ്ച രാത്രി പാകിസ്ഥാൻ സൈന്യം സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് നാല് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. അപകടത്തിൽ അഞ്ച് സൈനികർക്കും ചില പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കുണ്ട്.

പ്രതിഷേധത്തിൽ നൂറോളം പേർക്ക് പരുക്കുണ്ട്. പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഇസ്ലാമാബാദിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.പ്രതിഷേധമുണ്ടായാൽ വെടിവെക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശക്തമായി അപലപിച്ചു. അക്രമം അഴിച്ചുവിട്ടവരെ
ഉടൻ കണ്ടെത്തുമെന്നും ഇവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News