‘വ്യാജ വാർത്തകൾ നിർമിക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും’: ഡിവൈഎഫ്ഐ

dyfi

വ്യാജ വാർത്തകൾ നിർമിക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഡിവൈഎഫ്ഐ. മാധ്യമങ്ങളുടെ ഇടതുപക്ഷ രാഷ്ട്രീയവിരോധം എല്ലാ പരിധിയും വിട്ട് കേരള വിരോധമായി മാറിയിരിക്കുന്നു. ഒടുവിലത്തെ ഉദാഹരണമാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് സഹായം അഭ്യർത്ഥിക്കാൻ തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് തുക ചൂണ്ടികാണിച്ചു ഇത് ചിലവഴിച്ച തുകയാണ് എന്ന നിലയിൽ നടത്തുന്ന സത്യവിരുദ്ധമായ പ്രചരണങ്ങൾ. ഇത് അനുവദിച്ച് തരാൻ കേരളം തയ്യാറല്ല എന്ന് പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ പ്രതിഷേധവും കാംപയിനും സംഘടിപ്പിക്കും.

Also read:‘വയനാട് പുനരധിവാസത്തെ പ്രതിപക്ഷവും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും തുരങ്കംവെക്കുന്നു’: സിപിഐഎം

പകൽ മുഴുവൻ വ്യാജ വാർത്ത കൊടുക്കുകയും വിമർശനം ഉയരുമ്പോൾ രാത്രി നേരത്തെ കൊടുത്തത് തെറ്റായ വാർത്തയായിരുന്നു എന്ന് യാതൊരു സങ്കോചവും ഇല്ലാതെ പറയുന്നതും മാധ്യമങ്ങൾ പതിവാക്കിയിരിക്കുകയാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ നിലയിൽ എസ് ഡി ആർ എഫ് ചട്ടങ്ങൾ അനുസരിച്ചു ഏതൊരു സംസ്ഥാന സർക്കാരും തയ്യാറാക്കുന്ന രീതിയിലാണ് കേരള സർക്കാരും മെമ്മോറാണ്ടം തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്. എന്നാൽ ഈ മെമ്മോറണ്ടത്തിലെ എസ്റ്റിമേറ്റ് കണക്കുകൾ ചിലവെന്ന രൂപത്തിൽ അവതരിപ്പിച്ചു തെറ്റിദ്ധാരണ പരത്തുന്നത് മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയാണ്.

ദുരന്തം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി നേരിട്ട് വയനാട് സന്ദർശിച്ച് കാര്യങ്ങൾ ബോധ്യ പ്പെട്ടിട്ടും ഇതുവരെ വയനാട് ദുരിതാശ്വാസത്തിനായി കേന്ദ്രം ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. കേന്ദ്രം കേരളത്തോട് കാണിക്കുന്ന ഈ അവഗണന ചർച്ചയാക്കി കൊണ്ടുവരേണ്ട മാധ്യമങ്ങൾ കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനത്തിന് വ്യാജ വാർത്തകളിലൂടെ കുട പിടക്കുകയാണ്.

Also read:ഇഎസ്എ വിജ്ഞാപനം ചെയ്യുന്നതിനുവേണ്ട സംസ്ഥാനത്തിന്റെ കരട് നിർദേശങ്ങൾ കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതിയുടെ പരിഗണനക്കായി സമർപ്പിച്ചു

മാധ്യമങ്ങളുടെ കള്ള പ്രചാരണത്തി നെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. മാധ്യമങ്ങളുടെ നുണ വ്യവസായത്തെ തുറന്ന് കാട്ടാൻ ക്യാമ്പയിനുകളും സമരപരിപാടികളും ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിക്കും. സെപ്റ്റംബർ 19 ന് എല്ലാ ജില്ലാ കേന്ദത്തിലും യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രസിഡൻ്റ് വി വസീഫ് എന്നിവർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News