ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മൃതദേഹവുമായി പ്രതിഷേധം. കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രതിഷേധിക്കുന്നത്. 70 വയസ്സുകാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം എന്നാണ് ആരോപണം.

20ദിവസങ്ങള്‍ക്കു മുന്‍പാണ് ഉമൈബയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പനി ബാധിച്ചു ആശുപത്രിയിലെത്തിച്ച ഉമൈബയുടെ അസുഖം മൂര്‍ച്ഛിച്ചു. ഗുരുതരാവസ്ഥയിലായ ഉമൈബയെ കഴിഞ്ഞ ദിവസം രാത്രി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു
ഇന്നലെ വൈകിട്ടോടെ മരിച്ചു. ന്യൂമോണിയ ബാധിച്ചാണ് മരണം.

Also Read: ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം മെയ് 16 മുതല്‍ 25 വരെ

ആശുപത്രി സൂപ്രണ്ട് എത്താതെ മടങ്ങി പോകില്ലെന്ന് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയില്‍ വേണ്ട പരിചരണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഗുരുതരാവസ്ഥയില്‍ ആയിട്ടും ജനറല്‍ വാര്‍ഡില്‍ കിടത്തി. ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News