നമ്മുടെ ബാങ്കാണ്, പാര്‍ട്ടിയുടെയാണ് എന്നൊക്കെ പലരോടും പറഞ്ഞു; നിക്ഷേപകത്തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിനെതിരെ പ്രതിഷേധക്കാര്‍

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ വീട്ടിലേക്ക് നിക്ഷേപകരുടെ പ്രതിഷേധം. അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകരാണ് പ്രതിഷേധിച്ചത്.

Also Read : പ്രിയപ്പെട്ട നായയുടെ ബേബി ഷവർ നടത്തി ഉടമസ്ഥൻ; അനുമോദനങ്ങൾ കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയയും

സൊസൈറ്റി പ്രസിഡന്റ് എം.രാജേന്ദ്രന്‍ പണം മുഴുവന്‍ പിന്‍വലിച്ചെന്നാണ് ആക്ഷേപം. വി എസ് ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണ് നിക്ഷേപകര്‍ പണം നിക്ഷേപിച്ചത്. ഒന്നര വര്‍ഷമായി നിക്ഷേപത്തിന് പലിശ നല്‍കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

Also Read : മെന്റർ, ഗൈഡ് അതിലേറെ പ്രിയ സഖാവ്; വരികളിൽ വാക്കുകളാൽ വിവരിക്കുകയെന്നത് അസാധ്യം; കോടിയേരിയുടെ ഓർമ്മകൾ പങ്കുവെച്ച് എ എൻ ഷംസീർ

ഏകദേശം  300ലേറെ പേര്‍ക്കാണ് പണം നഷ്ടമായത്. സംഭവ സ്ഥലത്ത്  പോലീസെത്തി നിക്ഷേപകരെ പുറത്താക്കി. ശിവകുമാറിന്റെ ബിനാമിയാണ് എം.രാജേന്ദ്രനെന്നും ആക്ഷേപമുയരുന്നു.

കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിച്ചത്. 2002 ൽ ശിവകുമാറായിരുന്നു സൊസൈറ്റി ഉദ്ഘാടനം ചെയ്‌തത്. എന്നാൽ ഡിസിസി പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ആണ്‌ ബാങ്ക്‌ ഉദ്‌ഘാടനം ചെയ്‌തതെന്ന്‌ ശിവകുമാർ പറഞ്ഞു. പ്രദേശത്തെ കോൺഗ്രസ്‌ പ്രവർത്തകർ ക്ഷണിച്ചിട്ടാണ്‌ പോയത്‌. നിക്ഷേപകരുമായി സംസാരിച്ചുവെന്നും ശിവകുമാർ പറഞ്ഞു.

സംസ്ഥാനത്ത് സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലെന്ന് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നത് സെപ്‌തംബര്‍ അവസാന വാരമാണ്. ക്രമക്കേട് ഉണ്ടായ 272 സഹകരണ സംഘങ്ങളിൽ 202 ൻ്റെയും ഭരണം യുഡിഎഫ് സമിതിക്കെന്നാണ് സഹകരണ രജിസ്‌ട്രാറുടെ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News