ഇന്ത്യന്‍ ഭൂപടം വികലമാക്കിയതിനെതിരെ പ്രതിഷേധിച്ചതിന് സംഘപരിവാര്‍ അനുകൂലികള്‍ മര്‍ദിച്ച വിദ്യാര്‍ഥിയെ എന്‍ഐടി സസ്പെന്‍ഡ് ചെയ്തു. ബിടെക് വിദ്യാര്‍ഥി വൈശാഖിനെയാണ് ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. മര്‍ദിച്ചവര്‍ക്കെതിരെ നടപടിയൊന്നുമില്ല. 2025 ജനുവരി 30 വരെയാണ് സസ്പെന്‍ഷന്‍.
Also Read : ‘കേരളത്തിൻ്റെ വികസനത്തിന് കുതിപ്പേകുന്ന പദ്ധതിക്കാണ് വി ഡി സതീശൻ തടയിട്ടത്’: വി കെ സനോജ്
അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞ 22ന് സോഷ്യല്‍ ആന്‍ഡ് സ്പിരിച്വല്‍ (എസ്എന്‍എസ്) ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ അമ്പും വില്ലും വരച്ച് ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പ്ലക്കാര്‍ഡുയര്‍ത്തിയ വിദ്യാര്‍ഥിയെ എസ്എന്‍എസുകാര്‍ മര്‍ദിച്ചതോടെ കൂടുതല്‍പേര്‍ പ്രതിഷേധിച്ചു.
ആക്രമിച്ചവരെ പിരിച്ചുവിടാനോ പോസ്റ്റര്‍ നീക്കംചെയ്യാനോ എന്‍ഐടി അധികൃതര്‍ തയ്യാറായിരുന്നില്ല. പ്രതിഷേധിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here