മണിപ്പൂരിൽ മെയ്തേയ് വിഭാഗത്തിലെ രണ്ട് കുട്ടികൾ കൊല്ലപെട്ടതിനു പിന്നാലെ പ്രതിഷേധം ശക്തം. സംഭവത്തിന് പിന്നിൽ കുക്കി തീവ്രസംഘടനകളെന്നാണ് ആരോപണം. ഇന്റർനെറ്റ് നിരോധനം നീക്കിയതോടെ കുട്ടികളുടെ ചിത്രം സഹിതം വിവരം പുറത്തുവന്നതാണ് പുതിയ പ്രതിഷേധത്തിന് കാരണമായത്. ഇന്നലെ ഇംഫാലിൽ പ്രതിഷേധിച്ച മെയ്തെയ് വിഭാഗത്തിലെ യുവാക്കളും പൊലീസും തമ്മിൽ ഏറ്റുമുട്ടി നിരവധിപ്പേർക്ക് പരുക്കേറ്റിരുന്നു. പിന്നാലെ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനം വീണ്ടും ഏർപ്പെടുത്തി. രണ്ട് ദിവസം സ്കൂളുകൾക്കും അവധിയാണ്. ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഡയറക്ടറും സംഘവും ഇന്ന് മണിപ്പൂരിലെത്തും.
ALSO READ: ആരാധകരെ നിരാശരാക്കി ലിയോ, പ്രതീക്ഷകൾ തകർത്തുകൊണ്ട് ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു, കാരണം എന്ത്?
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here