കൊൽക്കത്ത കൊലപാതകം; എഫ്‌ഐആര്‍ വൈകിപ്പിച്ചതിൽ സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം

കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ പിജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും നാല് ഡോക്ടർമാരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐക്ക് കോടതി അനുമതി നൽകി. അതേസമയം കേസ് പരിഗണിച്ച സുപ്രീം കോടതി, കൊലപാതകത്തില്‍ എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

Also Read; കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരികെയെത്തിക്കാൻ കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത്

കൊലപാതകം നടന്നിട്ടും പരാതി നല്‍കാത്ത പ്രിന്‍സിപ്പല്‍ ആരെയാണ് സംരക്ഷിക്കുന്നതെന്ന് കോടതിചോദിച്ചു. ഡോക്ടർമാർ പ്രതിഷേധം അവസാനിപ്പിച്ച് ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്നും ഉത്തരവിട്ടതിനു പിന്നാലെ ദില്ലി എയിംസ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ 11 ദിവസത്തെ പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം കൊൽക്കത്തയിലെ ഡോക്ടർമാരുടെ പ്രതിഷേധം തുടരുകയാണ്.

Also Read; വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെഎസ്ഇബി; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News