8 മാസം മുന്‍പ് അനാച്ഛാദനം ചെയ്ത ശിവജി പ്രതിമ തകര്‍ന്നു, മഹാരാഷ്ട്രയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍; മോദിയുടെ അഹങ്കാരത്തിനേറ്റ അടിയെന്ന് ഉദ്ദവ് താക്കറെ

എട്ട് മാസം മുന്‍പ് അനാച്ഛാദനം ചെയ്ത ശിവജി പ്രതിമ തകര്‍ന്നതില്‍ മഹാരാഷ്ട്രയില്‍ പ്രതിഷേധം ശക്തം. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്ന ശിവജി പ്രതിമയാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് തകര്‍ന്നു വീണത്. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി എത്തിയിരിക്കുകയാണ് മഹാ വികാസ് അഘാഡി. മോദിയുടെ അഹങ്കാരത്തിനേറ്റ അടിയാണ് സംഭവമെന്നും ശിവജിയെ അവഹേളിച്ചവരെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനായി ഒന്നിച്ചു നില്‍ക്കുമെന്നും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് മഹാവികാസ് അഘാഡി വ്യക്തമാക്കി. സംഭവത്തില്‍ മോദി പ്രകടിപ്പിച്ചിട്ടുള്ള മാപ്പപേക്ഷ ജനം പുച്ഛിച്ചു തള്ളുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ALSO READ: ഒരു സ്ത്രീയെയും കോൺഗ്രസിൽ സംസാരിക്കാൻ അനുവദിക്കില്ല, : സിമി റോസ് ബെൽ ജോൺ

പ്രധാനമന്ത്രി തെറ്റ് സമ്മതിച്ച സ്ഥിതിയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ രാജിവെക്കണമെന്നാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. ഛത്രപതി ശിവജിയെ അപമാനിച്ചവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് മറാഠ ക്വോട്ട ആക്ടിവിസ്റ്റ് മനോജ് ജരംഗെയും ആവശ്യപ്പെട്ടു. അതേസമയം, ശിവജി പ്രതിമ തകര്‍ന്ന വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ ബിജെപിയും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. മഹാവികാസ് അഘാഡിയുടെ പ്രതിഷേധങ്ങള്‍ക്കെതിരെയാണ് ബിജെപിയുടെ പ്രതിഷേധം. നേരത്തെ, സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകുന്ന സാഹചര്യത്തില്‍ സംഭവത്തില്‍ മാപ്പു ചോദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. പ്രതിമ തകര്‍ന്നതില്‍ വേദനിച്ച എല്ലാവരോടും ഞാന്‍ മാപ്പ് പറയുന്നു എന്നും ശിവജിയെ ആദരിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നുമായിരുന്നു മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് മോദി പറഞ്ഞത്.

ALSO READ: വിമാന കമ്പനികൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയിൽ പ്രവർത്തിക്കാൻ സിയാൽ സജ്ജം : മുഖ്യമന്ത്രി

കഴിഞ്ഞ വര്‍ഷം നാവികസേനാ ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ നാലിന് സിന്ധുദുര്‍ഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 35 അടി ഉയരമുള്ള വെങ്കല പ്രതിമ ഉദ്ഘാടനം ചെയ്തത്. പ്രതിമ ഉറപ്പിച്ചിരുന്ന പീഠത്തില്‍ നിന്ന് കാലിന്റെ ഭാഗം ഒടിഞ്ഞു വീഴുകയായിരുന്നു. സംഭവത്തില്‍ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിമ തകര്‍ന്നതില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിന് ഒടുവിലായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News