പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നു;ഫ്രാൻസിൽ പ്രതിഷേധം ശക്തം

ഫ്രാൻസിൽ 17 വയസ്സുകാരനെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. പൊലീസും ജനങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കത്തിയമർന്ന് പാരീസിലെ തെരുവുകൾ. മാപ്പർഹിക്കാത്ത തെറ്റാണ് എന്നാണ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻെറ പ്രഖ്യാപനം.

ഫ്രാൻസിലെ പാരീസിൽ വാഹനം ഓടിച്ചതിന് 17 വയസ്സുകാരനെ പൊലീസ് പിടികൂടിയിരുന്നു. ട്രാഫിക് പൊലീസുമായി തർക്കം ഉണ്ടായതോടെ തോക്ക് ചൂണ്ടിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ഭീഷണി. പിന്നീട് 17 വയസ്സുകാരന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്നതായാണ് പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാകുന്നത്. ഫ്രഞ്ച് അൾജീരിയൻ വേരുകളുള്ള നീൽ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

Also Read:ബൈക്കില്‍ യുവാക്കളുടെ അഭ്യാസം; ‘ചലാന്‍ അടയ്‌ക്കേണ്ടി വന്നില്ലെ’ന്ന് മോട്ടോര്‍ വാഹന വകുപ്പ്; വീഡിയോ

കൗമാരക്കാരന്റെ കൊലപാതകം ലോകം അറിഞ്ഞതിനു പിന്നാലെ പൊലീസിന്റെ ക്രൂരകൃത്യങ്ങൾക്ക് നേരെ കടുത്ത പ്രതിഷേധത്തിലാണ് ഫ്രഞ്ച് ജനത. പൊലീസും സമരക്കാരും തമ്മിലുള്ള സംഘർഷത്തിനിടെ 42 വാഹനങ്ങളാണ് തീവച്ച് നശിപ്പിക്കപ്പെട്ടത്. പ്രതിഷേധത്തെ അമർച്ച ചെയ്യാനായി രണ്ടായിരത്തിലധികം പൊലീസുകാരെ പാരീസ് നഗരത്തിലാകെ നിയോഗിച്ചിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട 24 പേർ അറസ്റ്റിലായിട്ടുമുണ്ട്. വെടിയുതിർത്ത പൊലീസ് ഓഫീസറെ അറസ്റ്റ് ചെയ്തതയാണ് പൊലീസ് ഭാഷ്യം.

Also Read:ദുബൈയിൽ പെരുന്നാൾ ദിനത്തിൽ അപകടം;മലയാളി യുവാവ് മരിച്ചു

നേരത്തെ പെൻഷൻ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസിലെ മുഴുവൻ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധ സമരം അലയടിച്ചിരുന്നു. എന്നാൽ സമരങ്ങൾക്ക് ചെവി കൊടുക്കാതെ സർക്കാർ തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു മാക്രോൺ ഭരണകൂടം. ഫ്രാൻസിലെ സർക്കാരിനെതിരെ എതിർപ്പ് കടുപ്പിക്കുന്ന ജനങ്ങൾക്ക് നേരെ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടു പോവുകയാണ് ഇമ്മാനുവൽ മാക്രോൺ. എന്നാൽ 17 വയസ്സുകാരന്റെ കൊലപാതകം മാപ്പർഹിക്കാത്തണെന്നും അന്വേഷണത്തിൽ സത്യം തെളിയുന്നത് വരെ ജനങ്ങൾ സമാധാനം പാലിക്കണമെന്നുമാണ് മാക്രോണിൻ്റെ ആഹ്വാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News