ബസിന് മുന്നിലിരുന്ന്‌ ശരണം വിളി സമരം നടത്തുന്നത് കൂടുതൽ മാർഗ്ഗതടസം സൃഷ്ടിക്കുകയെ ഉള്ളു: മന്ത്രി കെ ബി ഗണേഷ് കുമാർ

ശബരിമലയിൽ നടക്കുന്ന സമരപരിപാടികൾ മാർഗ്ഗതടസം സൃഷ്ടിക്കാനെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മകരവിളക്കിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ നൽകും. കെഎസ്ആർടിസി ബസുകൾ വഴിയിൽ തടഞ്ഞു ഇടരുത്. ആളും പേരും ഇല്ലാത്ത സ്ഥലത്ത് ബസ് പിടിച്ചു ഇട്ടാൽ തീർത്ഥാടകർ ബുദ്ധിമുട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനെത്തി കെഎസ്‍യു പ്രവർത്തകർ; തൃശൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം

സമരം ചെയ്യാൻ അല്ല ശബരിമലയിൽ വരുന്നത്. ബസിനു മുന്നിൽ ഇരുന്ന് ഉള്ള ശരണം വിളി സമരവും ശരിയല്ല. നിലയ്ക്കലിൽ ബസ്സിൽ കയറാനുള്ള തിരക്ക് കുറയ്ക്കാൻ ഉള്ള നടപടി ഉടൻ തന്നെ ഉണ്ടാകും. അരവണയും അപ്പവും പമ്പയിൽ വിതരണം ചെയ്യണം. അപ്പോൾ സന്നിധാനത്ത് തിരക്ക് കുറയും. അവലോകന യോഗത്തിനായി മന്ത്രി പമ്പയിലേക്ക് പോയിട്ടുണ്ട്.

Also Read: തൃശൂർ പൂരത്തെ പ്രധാനമന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കരുത്, ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാതെ ക്രിസ്‌മസ്‌ ആഘോഷം നടത്തി; വിമർശിച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News