‘പിണറായി വിജയന്റെ കാലത്ത് ചീഫ് സെക്രട്ടറിയാകാൻ കഴിഞ്ഞതിൽ അഭിമാനം’: വി വേണു

പിണറായി വിജയന്റെ കാലത്ത് ചീഫ് സെക്രട്ടറിയാകാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് വി വേണു. മുഖ്യമന്ത്രിയുടെ നാവിൽ നിന്നും കേൾക്കാൻ കഴിഞ്ഞ വാക്കുകൾ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്നേഹവും വാത്സല്യവും വാരിക്കോരി നൽകി. എടൊ എന്ന വിളിയിലെ സ്നേഹവും ചേർത്തു നിർത്തലും നേരിട്ടറിയാൻ കഴിഞ്ഞു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:യുപിയിൽ ദളിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ

‘ഒരു മനുഷ്യനോട് ചിരിക്കാൻ സാധിച്ചാൽ ചിരിക്കണം എന്ന ഉപദേശം മുഖ്യമന്ത്രി നൽകി. ഇ കെ നായനാർക്കൊപ്പമുള്ള അനുഭവം മറക്കാനാകാത്തത്. കോടിയേരി ബാലകൃഷ്ണനൊപ്പം പ്രവർത്തിച്ചതും വലിയ അനുഭവം. യുവതലമുറയുടെ കൈകളിൽ സിവിൽ സർവീസ് ഭദ്രം എന്നും അദ്ദേഹം പറഞ്ഞു.

Also read:നാടിനെ നടുക്കിയ മഹാദുരന്തത്തിന് ഇന്ന് ഒരു മാസം; അതിജീവനത്തിനായി കൈകോര്‍ത്ത് വയനാടന്‍ ജനതയും കേരളവും

അതേസമയം, വി വേണു ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരുന്നവർക്ക് അദ്ദേഹം വലിയൊരു മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപൂർവ്വം ചീഫ് സെക്രട്ടറിമാർക്ക് മാത്രമേ അത്തരത്തിൽ ആകാൻ കഴിയൂ. കലയോടുള്ള ആഭിമുഖ്യം ഒരു ഘട്ടത്തിലും സർക്കാർ സംവിധാനത്തിൽ ബാധിച്ചില്ല. കലയോടുള്ള ആഭിമുഖ്യം ചില വകുപ്പുകളിൽ ഗുണകരമാവുകയും ചെയ്തു എന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന വി വേണുവിന് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News