തിരുവനന്തപുരം  പിആർഎസ് ആശുപത്രിയിൽ  നഴ്സുമാർ സമരത്തിൽ

തിരുവനന്തപുരം  പിആർഎസ് ആശുപത്രിയിൽ  നഴ്സുമാർ സമരത്തിൽ. 50 ശതമാനം ശമ്പള വർധനവ് , കരാർ നിയമനം അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങൾ. ജില്ലയിലെ 7 ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പണിമുടക്ക് നോട്ടീസ് നല്‍കിരുന്നത്.

ആറ് ആശുപത്രികൾ ഇന്നലെ രാത്രിയോടെ ശമ്പള വർധന നടപ്പിലാക്കാമെന്ന് ഉറപ്പു നല്‍കിയതായി നഴ്സുമാർ അറിയിച്ചു. ചർച്ചയ്ക്ക് തയാറാകാത്ത പി ആർ എസ് ആശുപത്രിയിൽ ഏഴര മുതൽ നഴ്സുമാർ ജോലിക്ക് കയറിയില്ല. മറ്റിടങ്ങളിൽ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തിയ ശേഷമായിരിക്കും സമരം എന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News