കേരളത്തിലെ ജനങ്ങൾ വസ്തുതകൾ വിലയിരുത്തുന്നവരാണ്; തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ നേട്ടം ചില സൂചനകൾ നൽകുന്നുവെന്ന് പി എസ് ശ്രീധരൻപിള്ള

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ചില സൂചനകൾ നൽകുന്നുവെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള. ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ മികച്ച നേട്ടത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ പ്രചരണത്തിനപ്പുറം വസ്തുതകൾ വിലയിരുത്തുന്നവരാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ വിജയം ഇതിൻ്റെ തെളിവാണ്.

Also Read: ഐസക്കിന്റെ രചനാ ലോകം; ഓരോ വിഷയത്തെയും വളരെ ആഴത്തിലും സമഗ്രതയിലും പഠിച്ച് ലളിതമായി അവതരിപ്പിക്കുന്ന പ്രത്യേക ശൈലിയാണ് ഐസക്കിൻ്റേത്

എൽഡിഎഫ് സർക്കാറിനെതിരെ കോൺഗ്രസും ബി ജെ പിയും മാധ്യമങ്ങളും വലിയ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ കേരള ജനത ഈ പ്രചാരണങ്ങളെയെല്ലാം തളളിക്കളഞ്ഞുവെന്നും ശ്രീധരൻ പിളള പറഞ്ഞു. സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കെ സുധാകരനും വി ഡി സതീശനും ദില്ലിയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News