സമ്മേളനം വെട്ടിച്ചുരുക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പി എസ് സി എംപ്ലോയീസ് യൂണിയൻ

കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ 51ാം സംസ്ഥാന സമ്മേളനം ഒരു ദിവസമാക്കി ചുരുക്കി സമ്മേളന ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. ആഗസ്റ്റ് 9, 10 തീയ്യതികളിൽ വയനാട് കൽപ്പറ്റയിൽ വെച്ച് നടത്താൻ നിശ്ചയിച്ച സമ്മേളനം പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിരുന്നു. സെപ്തംബർ 10 ന് തിരുവനന്തപുരം ഏ.കെ.ജി ഹാളിൽ വെച്ച് ഒരു ദിവസം മാത്രമായി സമ്മേളനം നടത്താനാണ് തീരുമാനം. ജനറൽ സെക്രട്ടറി സുനുകുമാർ കെ.വി , പ്രസിഡൻ്റ് കെ. സെബാസ്റ്റ്യൻ എന്നിവർ മുഖ്യമന്ത്രിക്ക് തുക കൈമാറി.

ALSO READ: വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും; ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News