വിവിധ വകുപ്പ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി എസ് സി

വിവിധ വകുപ്പുകളിൽ ലാസ്റ്റ്​ ​ഗ്രേഡ് സെർവന്റ്, കൃഷിവകുപ്പിൽ അ​ഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റ​ഗറികളിലേക്ക് പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 17 ആണ് ഈ തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി.

ALSO READ: കാഴ്ച പരിമിതരുടെ അന്തർ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിന് നാളെ തുടക്കം
എൽപി, യുപി സ്കൂൾ ടീച്ചർ തസ്തികകളടക്കം 35 കാറ്റ​ഗറികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിസംബർ 30 ന് പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. എൽഎസ്ജിഐ സെക്രട്ടറി (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി എന്നീ തസ്തികകൾ യോജിപ്പിച്ചത്) ആദ്യ വിജ്ഞാപനം ഡിസംബർ 29 ന്റെ ​ഗസറ്റിൽ പ്രസിദ്ധീകരിക്കും. ബിരുദ യോ​ഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

ALSO READ: തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചു

സിവിൽ പൊലീസ് ഓഫീസർ,സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, വുമൺ പൊലീസ് ഓഫീസർ, സെക്രട്ടറിയേറ്റ്/ പിഎസ്‍സി ഓഫീസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളുടെ വിജ്ഞാപനം ഡിസംബർ 29 ന്റെ ​ഗസറ്റിൽ പ്രസിദ്ധീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News