പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ/സി എ എന്നിങ്ങനെ 34 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം അംഗീകരിച്ചു. നവംബർ 30-ന്റെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാം.
ആരോഗ്യവകുപ്പിൽ സയന്റിഫിക് ഓഫീസർ, മിൽമയിൽ ടെക്‌നിക്കൽ സൂപ്രണ്ട്, മെഡിക്കൽ കോളേജുകളിൽ ലബോറട്ടറി ടെക്‌നീഷൻ, കേരഫെഡിൽ ഫയർമാൻ, കെഎഫ്സിയിൽ അസിസ്റ്റന്റ്, കയർഫെഡിൽ മാർക്കറ്റിങ് മാനേജർ, ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളിൽ മരാമത്ത് വകുപ്പിൽ ലൈൻമാൻ തുടങ്ങിയ തസ്തികകളിലേക്കുമുള്ള ഒഴുവുകളിൽ ഉടൻ വിജ്ഞാപനമിറക്കും.
അതേസമയം, തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണർ (അക്കാദമിക്), സിസ്റ്റം മാനേജർ തസ്തികകളിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
യോഗ്യത, മറ്റ് വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.cee-kerala.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here