പിഎസ്‌സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു; യുവതി അറസ്റ്റില്‍

പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി രാഖിയാണ് അറസ്റ്റില്‍ ആയത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ ഡി ക്ലര്‍ക്ക് ആയി പ്രവേശിക്കാനാണ് രാഖി ശ്രമിച്ചത്. ഇതിനായി വ്യാജ റാങ്ക് ലിസ്റ്റ്, അഡൈ്വസ് മെമൊ, നിയമന ഉത്തരവ് എന്നിവ ഉണ്ടാക്കി.

Also Read: ജനങ്ങളെ ഭീതിപ്പെടുത്തുകയാണ് ലക്ഷ്യം; ഏക സിവില്‍ കോഡ്  കേന്ദ്ര സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ്: ഉമര്‍ ഫൈസി മുക്കം

താലൂക്ക് ഓഫിസില്‍ എത്തിയ രാഖിയെ തഹസില്‍ദാര്‍ ജില്ലാ പി എസ് സി ഓഫീസിലേക്ക് വിട്ടു. രേഖകള്‍ വ്യാജമാണെന്ന് പി എസ് സി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സ്വന്തമയാണ് രേഖകള്‍ ഉണ്ടാക്കിയതെന്ന് രാഖി സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration