2021-ലെ ബാലണ്‍ദ്യോര്‍ മെസിക്ക് ലഭിക്കാൻ പി എസ് ജി വഴിവിട്ട നീക്കങ്ങള്‍ നടത്തി; റിപ്പോർട്ടുമായി ഫ്രഞ്ച് മാധ്യമം

2021-ല്‍ ബാലണ്‍ദ്യോര്‍ ലയണൽ മെസിക്ക് ലഭിക്കാന്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ് ജി വഴിവിട്ട നീക്കങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ ലെ മോന്‍ഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക മുന്‍ ചീഫ് എഡിറ്ററും ബാലണ്‍ദ്യോര്‍ സംഘാടകനുമായ പാസ്‌കല്‍ ഫെറെയെ പി.എസ്.ജി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

ALSO READ: തിരിച്ചെത്തി സഞ്ജു സാംസണും വിരാട് കോഹ്ലിയും; അഫ്ഗാനിസ്ഥാനെതിരായ ടി20 ടീമില്‍ ഇടംനേടി ഈ താരങ്ങള്‍

മെസ്സിക്ക് ബാലണ്‍ദ്യോര്‍ ലഭിക്കാന്‍ ഫെറെയില്‍ നിന്ന് പിന്തുണക്കായി ഇദ്ദേഹത്തെ പലരീതിയിൽ പിഎസ് ജി സഹായിച്ചെന്നാണ് വിവരം.ഇതേതുടർന്ന് പി.എസ്.ജി. മുന്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജീന്‍ മാര്‍ഷ്യല്‍ റൈബ്‌സിനെതിരേ പ്രാഥമികാന്വേഷണമാരംഭിച്ചു. റൈബ്‌സും പി.എസ്.ജി. ഉടമയായ നാസര്‍ അല്‍ ഖലീഫയും പാസ്‌കല്‍ ഫെറെയ്ക്ക് സമ്മാനങ്ങള്‍ നല്‍കിയെന്നും ചില ട്രിപ്പുകള്‍ ഓഫര്‍ ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്.

നിലവില്‍ എട്ട് ബാലണ്‍ദ്യോറാണ് മെസ്സിക്കുള്ളത്. 2021-ൽ ലഭിച്ചത് മെസ്സിയുടെ ഏഴാം ബാലണ്‍ദ്യോറായിരുന്നു. ഇതോടെ ബാലണ്‍ദ്യോര്‍ ലഭിക്കുന്ന ആദ്യ പി.എസ്.ജി താരവും ഏറ്റവും കൂടുതല്‍ ബാലണ്‍ദ്യോര്‍ ലഭിച്ച വ്യക്തിയുമായി മെസി മാറി.

ALSO READ:61-ാ മത് സംസ്ഥാന സ്കൂൾ കലോത്സവം : സമഗ്ര കവറേജിനുള്ള മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങി കൈരളി ന്യൂസ്‌ ഓൺലൈൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News