ബാഴ്‌സയെ തകര്‍ത്ത് പി എസ് ജി സെമിയില്‍; പരിശീലകന്‍ സാവിക്കും ചുവപ്പുകാര്‍ഡ്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിയുടെയും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെയും വന്‍ തിരിച്ചുവരവ്. ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബാഴ്‌സലോണയെ 4-1ന് തകര്‍ത്താണ് പി എസ് ജി സെമിഫൈനലില്‍ കടന്നത്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യ പാദത്തില്‍ 3-2ന് ജയിച്ചതിന്റെ ആനുകൂല്യം ബാഴ്‌സലോണയ്ക്ക് മുതലാക്കാനായില്ല. 6-4 ന്റെ അഗ്രിഗേറ്റ് സ്‌കോറോടെയാണ് പിഎസ്ജി സെമിയില്‍ പ്രവേശിച്ചത്. രണ്ട് ഗോളുകള്‍ നേടിയ കിലിയന്‍ എംബപെയാണ് ബാഴ്സയെ തകര്‍ത്തത്. ഡെംബലെയും വിറ്റിഞ്ഞയും ഓരോഗോള്‍ വീതം നേടി.

Also Read: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബിജെപി; ആറ്റിങ്ങൽ മണ്ഡലത്തിൽ തയ്യൽ മെഷീൻ വിതരണം ചെയ്യാൻ നീക്കം

ആദ്യപകുതിയുടെ തുടക്കത്തില്‍ തന്നെ റാഫീഞ്ഞ ബാഴ്സയെ മുന്നിലെത്തിച്ച് ടീമിന്റെ സെമി പ്രതീക്ഷകള്‍ സജീവമാക്കി. 29-ാം മിനിറ്റില്‍ ബാര്‍കോളയെ ഫൗള്‍ ചെയ്തതിന് റൊണാള്‍ഡ് അറോഹൊ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ബാഴ്സയ്ക്ക് വന്‍ തിരിച്ചടിയായി. ബാഴ്‌സ പത്തുപേരായി ചുരുങ്ങിയതോടെയായിരുന്നു പി എസ് ജിയുടെ നാല് ഗോളുകളും. നാല്‍പ്പതാം മിനിട്ടില്‍ ബാര്‍കോളയുടെ പാസില്‍നിന്ന് ഒസ്മാന്‍ ഡെംബലെയാണ് പിഎസ്ജിക്കായി ആദ്യ ഗോള്‍ നേടിയതോടെ ആദ്യ പകുതി സമനിലയിലായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ വിറ്റിഞ്ഞ പിഎസ്ജിയെ മുന്നിലെത്തിച്ചതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 4-4 എന്ന നിലയിലായി. പിന്നീട് 61, 89 മിനിറ്റുകളില്‍ എംബപെയും വല ചലിപ്പിച്ചതോടെ പിഎസ്ജി സെമി പോരാട്ടത്തിന് യോഗ്യത നേടി. ഇതിനിടെ ബാഴ്സലോണ പരിശീലകന്‍ സാവിക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു.

മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും വന്‍ തിരിച്ചുവരവ് നടത്തി. രണ്ടാം പാദത്തില്‍ അത്ലറ്റിക്കോ മഡ്രിഡിനെ 4-2ന് തോല്‍പ്പിച്ചാണ് ഡോര്‍ട്ട്മുണ്ടിന്റെ സെമിഫൈനല്‍ പ്രവേശം. ആദ്യപാദത്തില്‍ 2-1ന് പിന്നിലായിരുന്ന ഡോര്‍ട്ട്മുണ്ട് സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വിജയിച്ച് അഗ്രിഗേറ്റ് സ്‌കോറില്‍ 5-4ന് മുന്നിലെത്തി. 2013ന് ശേഷം ആദ്യമായാണ് ഡോര്‍ട്ട്മുണ്ട് ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്. സെമിയില്‍ പിഎസ്ജിയാണ് ഡോര്‍ട്ട്മുണ്ടിന്റെ എതിരാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News