മെസ്സിയുടെ കളി പോരാ, ഞങ്ങള്‍ കൂവും, പിഎസ്ജി ഫാന്‍സ് കലിപ്പിലാണ്

ബയേണ്‍ മ്യൂണിക്കിനെതിരായ തോല്‍വിയോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ പി എസ് ജി ടീമിന്റെ ആരാധകര്‍ കടുത്ത നിരാശയില്‍. രണ്ടു പാദങ്ങളായി നടന്ന പിഎസ്ജി-ബയേണ്‍ മത്സരങ്ങളില്‍ മെസ്സി മികച്ച ഫോം പുറത്തെടുത്തില്ല എന്നാണ് ആരാധകരുടെ വാദം. കിട്ടുന്ന ശമ്പളത്തിനുള്ള ജോലി മെസ്സി പിച്ചില്‍ ചെയ്യുന്നില്ല എന്നാണു പിഎസ്ജി അള്‍ട്രാ ഗ്രൂപ്പിലെ ആരാധകരുടെ പ്രധാന വാദം.
ഞായറാഴ്ച്ച പിഎസ്ജി റെന്നെയ്‌ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ മെസ്സിക്കെതിരെ കൂകി വിളിക്കാന്‍ ആണ് ആരാധക ഗ്രൂപ്പായ അള്‍ട്രയുടെ തീരുമാനം. കരാര്‍ പുതുക്കാന്‍ മെസ്സി ശമ്പളം കൂടുതല്‍ ആവശ്യപ്പെട്ടതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

മെസ്സിയുടെ കരാര്‍ സംബന്ധിച്ച് ആരാധകര്‍ അസ്വസ്ഥരാണ്. ലോകകപ്പ് നേട്ടത്തിന് പിന്നാലെ സാലറിയുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മെസ്സി പിഎസ്ജി ക്ലബ് അധികൃതരെ അറിയിച്ചിരുന്നു. കൂടുതല്‍ സാലറി അടുത്ത സീസണില്‍ വേണം എന്നതാണ് മെസ്സിയുടെ നിലപാട്. അത് കൊണ്ട് തന്നെ കരാര്‍ പുതുക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടുമില്ല.

‘മെസ്സിയുടെ കരാര്‍ കാലാവധി നീട്ടുന്നതുമായി സംബന്ധിച്ച് ക്ലബ് അദ്ദേഹവുമായി ചര്‍ച്ചയിലാണ്. മെസ്സിയെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും’ ക്ലബ് ഡയറക്ടര്‍ ലുയിര്‍ കംപോസ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News