മെസിയെ കൂക്കിവിളിച്ച് ആരാധകർ; റെന്നെയോട് നാണംകെട്ട് പിഎസ്ജി

സ്വന്തം തട്ടകമായ  പാർക് ഡെ പ്രിൻസസിൽ റെന്നെയോട് മുട്ടുകുത്തി പിഎസ്ജി. റെന്നെയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജിയോട് തോൽവി ഏറ്റു വാങ്ങിയത്. ഫ്രഞ്ച് ലീഗിലെ അഞ്ചാം സ്ഥാനക്കാരായ റെന്നെയുടെ വിജയം തടുക്കാൻ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും കളത്തിലിറങ്ങിയിട്ടും പിഎസ്ജിക്ക് കഴിഞ്ഞില്ല.ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ  ടോകോ ഇകാംബിയും രണ്ടാം പകുതിയുടെ രണ്ടാം മിനനുട്ടിൽ ആർണോഡ് കാലിമ്യുണ്ടോയുമാണ് റെന്നെയ്ക്കായി പിഎസ്ജി വല കുലുക്കിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളവസരങ്ങൾ എംബാപ്പെക്ക് മെസ്സി നൽകിയെങ്കിലും  രണ്ടും പാഴാക്കി.

ടീം ഇലവൻ പ്രഖ്യാപനത്തിനിടെ മെസ്സിയുടെ പേര് വിളിച്ചപ്പോഴായിരുന്നു ആരാധകർ കൂക്കിവിളികളോടെയും പരിഹാസങ്ങളോടെയുമാണ് സൂപ്പർ താരത്തെ എതിരേറ്റത്. അതേസമയം എംബാപ്പെയുടെ പേര് വിളിച്ചപ്പോൾ ആരാധകർ കയ്യടികളോടെ ആരവം മുഴക്കുകയായിരുന്നു. മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ മെസ്സി നേരെ ഡ്രസിംഗ്  റൂമിലേക്ക് നടന്നുപോകുകയും ചെയ്തു.

റെന്നെയോട് പിഎസ്ജിയുടെ സീസണിലെ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ ജനുവരിയിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. 2021 ഏപ്രിലിന് ശേഷം ആദ്യമായാണ് ലീഗ് വണ്ണിൽ പിഎസ്ജി സ്വന്തം തട്ടകത്തിൽ തോൽവി രുചിക്കുന്നത്. 35 മത്സരങ്ങളിലെ അപരാജിത കുതിപ്പിനാണ് ഇതോടെ വിരാമമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News