മൈതാനത്ത് യുദ്ധം, ലോകത്ത് സമാധാനം; ചാമ്പ്യൻസ് ലീഗ് മൽസരത്തിനിടെ ഫ്രീ പലസ്തീൻ ബാനർ ഉയർത്തി പിഎസ്ജി ആരാധകർ

ചാംപ്യൻസ് ലീഗ് മൽസരം തുടങ്ങുന്നതിനിടെ ‘ഫ്രീ പലസ്തീൻ’ ബാനറുയർത്തി പിഎസ്ജി ആരാധകർ. ബുധനാഴ്ച അത്‍ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിന് തൊട്ട് മുൻപായിരുന്നു പലസ്തീനു വേണ്ടി പിഎസ്ജി ആരാധകർ ‘ഫ്രീ പലസ്തീൻ’ എന്ന് ആലേഖനം ചെയ്തിട്ടുള്ള ബാനര്‍ ഉയർത്തിയത്.  ‘മൈതാനത്ത് യുദ്ധം,ലോകത്ത് സമാധാനം ‘എന്നും ബാനറില്‍ എഴുതിയിട്ടുണ്ട്. അൽ അഖ്സ പള്ളിയുടെയും പലസ്തീന്‍, ലബനീസ് പതാകകളുടെ ചിത്രങ്ങളും ബാനറിൽ ഉണ്ടായിരുന്നു.

ALSO READ: യുഎസ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഇഷ്ടമാകാത്തതിനാൽ വോട്ട് ചെയ്തില്ല, യുവാവുമായുള്ള വിവാഹ നിശ്ചയം റദ്ദ് ചെയ്ത് യുവതി

പലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പ്രതീകമായ കഫിയയുടെ മാതൃകയിലായിരുന്നു ഫ്രീ പലസ്തീൻ എന്ന മുദ്രാവാക്യത്തിലെ ‘i’ എന്ന അക്ഷരം പതിപ്പിച്ചിരുന്നത്. പലസ്തീൻ വിഷയത്തിൽ ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷന്‍റെ പാരീസിലെ ആസ്ഥാനത്തിലേക്കും കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിലെ ഫ്രഞ്ച് -ഇസ്രായേൽ മത്സരം മാറ്റിവെയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News