ഒടിടി റീലീസിനൊരുങ്ങി ‘എബ്രഹാം ഓസ്‌ലർ’

‘എബ്രഹാം ഓസ്‌ലർ’ എന്ന സൈക്കോളജിക്കൽ മെഡിക്കൽ ക്രൈം ത്രില്ലർ 2024-ലെ മികച്ച വിജയമായിരുന്നു. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമിൽ ഡിജിറ്റൽ പ്രീമിയറിനായി ഒരുങ്ങുകയാണ്. ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രവും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ജയറാം ചിത്രവും കൂടിയായിരുന്നു എബ്രഹാം ഓസ്‌ലർ. ഡോ. രൺധീർ കൃഷ്ണൻ രചയിതാവായ ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ്.

ALSO READ: ‘ഇതിലും വലുതൊന്നും ഇനി വരാനില്ല’, മമ്മൂട്ടി മനസ്സറിഞ്ഞു നിന്നാൽ മലയാള സിനിമ മാറും; ഭ്രമയുഗം നമ്മൾ ഉദ്ദേശിക്കുന്ന സിനിമയല്ല?

2023 ഡിസംബർ 25-ന് തിയേറ്ററിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം, പിന്നീട് 2024 ജനുവരി 11-നാണ് റിലീസ് ചെയ്തത്. മിഥുൻ്റെ സംഗീതവും ശ്രദ്ധ നേടിയിരുന്നു. ജയറാം അവതരിപ്പിക്കുന്ന എസിപി എബ്രഹാം ഓസ്‌ലർ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. മമ്മൂട്ടിയുടെ അതിഥി വേഷം ഒരു പ്രധാന ഘടകമായിരുന്നു. അനശ്വര രാജൻ, അർജുൻ അശോകൻ, സെന്തിൽ കൃഷ്ണ തുടങ്ങിയവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ALSO READ: ‘കടൈസി വ്യവസായി’ലെ അമ്മ മകന്റെ അടിയേറ്റ് മരിച്ചു

പ്രവചനാതീതമായ പ്ലോട്ടിനും പൊതുവായ ത്രില്ലർ ഘടകങ്ങൾക്കും സമ്മിശ്ര അവലോകനങ്ങൾ ലഭിച്ചിട്ടു പോലും ചിത്രം ബോക്‌സ് ഓഫീസിൽ വിജയിച്ചു. ബോക്‌സ് ഓഫീസിൽ ചിത്രം വിജയം നേടിയത് കൊണ്ട് തന്നെ ഒടിടി റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്. ഫെബ്രുവരി 9ന് ആമസോൺ പ്രൈമിൽ ആയിരിക്കും എബ്രഹാം ഓസ്‌ലറിന്റെ ഡിജിറ്റൽ അരങ്ങേറ്റം എന്ന റിപ്പോർട്ടുകളുണ്ട്. ഒരു ഔദ്യോഗിക സ്ഥിരീകരണത്തിനായും ഈ സൈക്കോളജിക്കൽ ത്രില്ലർ ആസ്വദിക്കാനുള്ള അവസരത്തിനായും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration