തിമിരം കുറഞ്ഞുവരുന്നു; പിടി സെവന്‍ വീണ്ടും കാഴ്ചയുടെ ലോകത്തേക്ക് മടങ്ങുന്നു

കൊമ്പന്‍ പിടി സെവന്‍ വീണ്ടും കാഴ്ചയുടെ ലോകത്തേക്ക് മടങ്ങിപ്പോകുന്നു. പി ടി സെവന്റെ കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനം വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി പാപ്പന്മാരെയും ആദരിച്ച ശേഷമാണ് മന്ത്രി എ കെ ശശീന്ദ്രന്‍ മടങ്ങിയത്.

Also Read :  ചത്തീസ്ഡഢ് ആശുപത്രിയില്‍ 5 ദിവസമായി വൈദ്യുതിയില്ല; രോഗികളെ പരിശോധിക്കുന്നത് ഫോണിലെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍

പിടി സെവന്റെ കണ്ണുകളെ ബാധിച്ച തിമിരം കുറഞ്ഞുവരുന്നതും ആശ്വാസകരമായ മാറ്റമാണ്. നാല് വര്‍ഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പന്‍ പി ടി സെവന് രണ്ട് വശത്തുമുള്ളവരെ തിരിച്ചറിയാന്‍ കഴിയുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആന ക്യാമ്പില്‍ വെറ്റിനറി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

Also Read : ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് ലോകകപ്പ് സന്നാഹ മത്സരം ഇന്ന് കാര്യവട്ടത്ത് നടക്കും

72 അംഗ ദൗത്യസംഘത്തിന്റെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പാലക്കാടിനെ വിറപ്പിച്ച ടസ്‌കര്‍ സെവന്‍ എന്ന പിടി സെവനിനെ വനം വകുപ്പ് പിടികൂടിയത്. ആനയെ മയക്കുവെടി വച്ച ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ട് വനത്തില്‍ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News