ദേശീയ ഗെയിംസിൽ നിന്ന് കളരിപ്പയറ്റ് ഒഴിവാക്കിയ വിഷയത്തിൽ നിഷേധാത്മക മറുപടിയുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ. കളരിപ്പയറ്റുകാർ കോടതിയിൽ പോയല്ലോ, ആലോചിച്ച് തീരുമാനിക്കാം എന്നായിരുന്നു പിടി ഉഷയുടെ മറുപടി. താൻ മലയാളിയല്ല ഇന്ത്യക്കാരിയാണെന്നും പിടി ഉഷ പറഞ്ഞു.
also read: സിആര്‍ 7ന്റെ മാനം കാത്ത് ലാപോര്‍തെയുടെ കിടിലന്‍ ഹെഡര്‍; അല്‍ താവൂനിനോട് സമനിലയില്‍ കുടുങ്ങി അല്‍ നസ്ര്‍
ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്തില്ലെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ വ്യക്തമാക്കിയിരുന്നു. ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിലായിരുന്നു പി.ടി. ഉഷയുടെ പ്രതികരണം.
ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി നിലനിർത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിട്ടും തയാറാകാത്ത ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ പ്രതികരിച്ചിരുന്നു . പി.ടി.ഉഷയുടെ നിലപാട് നിരുത്തരവാദപരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞിരുന്നു. ലോകം അംഗീകരിച്ച ആയോധനകലയെ പ്രോത്സാഹിപ്പിക്കേണ്ട ചുമതലയുള്ള ആൾ തന്നെ അതിനെതിരെ നിലപാടെടുക്കുന്നത് അംഗീകരിക്കാനാകില്ല എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here